സിനിമാലോകം വിലക്കിയാലും സമരം തുടരുമെന്ന് ജാവേദ് അക്തര്‍

സിനിമാലോകം വിലക്കിയാലും സമരം തുടരുമെന്ന് ജാവേദ് അക്തര്‍

മുംബൈ: ബോളിവുഡ് സിനിമാ ലോകം ജീവിതകാലം മുഴുവന്‍ തന്നെ സിനിമയില്‍ നിന്ന് വിലക്കിയാലും സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. പാട്ടുകളുടെ പകര്‍പ്പവകാശം പാട്ടുകാര്‍ക്കും ഗാനരചയിതാക്കള്‍ക്കുമാക്കി ഭേദഗതി ചെയ്യണമെന്ന വാദമാണ് അദ്ദേഹത്തിന് വിനയായത്. തങ്ങളുടെ അവകാശം നിര്‍മാതാക്കള്‍ വിട്ട് തന്നേ മതിയാവൂ എന്നും ഒരു മാസത്തിനുള്ളില്‍ ഭേദഗതി നടപ്പില്‍ വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പകര്‍പ്പകവകാശനിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട നിയമയുദ്ധം ആരംഭിച്ചതിന് ശേഷം മുകേഷ് ഭട്ടടക്കമുള്ളവരും യാഷ് രാജ് ഫിലിംസ്, ധര്‍മ പ്രൊഡക്ഷന്‍സ് തുടങ്ങിയ വന്‍കിട കമ്പനികളും തങ്ങളുടെ സംരംഭങ്ങളില്‍ നിന്നും ജാവേദിനെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. മകന്‍ ഫര്‍ഹാന്‍ അക്തര്‍ മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന് അവസരം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തിരക്കഥയെഴുതിയാണ് ജാവേദ് അക്തര്‍ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് മനോഹരമായ നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം വരികളെഴുതി. പ്രണയവും വാല്‍സല്യവും ദേശസ്നേഹവും തുളുമ്പുന്ന വരികള്‍ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. '1942 ലൗവ് സ്റ്റോറി'യിലെ 'ഏക് ലഡ്കികൊ ദേഖാ', 'ബോര്‍ഡറി'ലെ 'സന്ദേശ് ആതെ ഹേം..', 'റഫ്യൂജി'യിലെ 'പഞ്ചി നദിയാം', 'ലഗാനി'ലെ 'രാധാ കൈസേ ന ചലേം...'തുടങ്ങി അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം ഹിറ്റുകളായിരുന്നു. പത്മശ്രീയും പത്മഭൂഷണുമടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അഞ്ച് തവണ ദേശീയ അവാര്‍ഡിനും അര്‍ഹനായി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus