ഖത്തറിലെ ആദ്യ മൊബൈല്‍ ലൈബ്രറിക്ക് തുടക്കം

ഖത്തറിലെ ആദ്യ മൊബൈല്‍ ലൈബ്രറിക്ക് തുടക്കം

ദോഹ: രാജ്യത്തെ പ്രഥമ മൊബൈല്‍ ലൈബ്രറി ‘നിറങ്ങളു’ടെ ഉദ്ഘാടനം കലാ-സാംസ്കാരിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍കുവാരി നിര്‍വഹിച്ചു. ചില്‍ഡ്രന്‍സ് കള്‍ചറല്‍ സെന്‍ററിന് കീഴില്‍ ‘നിങ്ങളുടെ ജീവിതത്തിന് വായനയാല്‍ നിറം പകരുക’ എന്ന തലക്കെട്ടിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. രാഷ്ട്ര നിര്‍മാണത്തിനുതകും വിധം അവബോധമുള്ള തലമുറയെ സൃഷ്ടിക്കാന്‍ കുട്ടികളില്‍ ചെറുപ്പത്തിലേ വായനാശീലം വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും കുട്ടികളുടെ ശേഷികള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മന്ത്രാലയത്തിന്‍െറ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഖത്തരി വനിതകളും കുട്ടികളും രചിച്ച നിരവധി കഥാപുസ്തകങ്ങളില്‍ മന്ത്രി ഒപ്പുചാര്‍ത്തി.
ബസിലാണ് സഞ്ചരിക്കുന്ന പുസ്തകശാല സജ്ജീകരിച്ചതെന്ന് കത്താറ കള്‍ചറല്‍ ഡിസ്ട്രിക്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ചില്‍ഡ്രന്‍സ് കള്‍ചറല്‍ സെന്‍റര്‍ മേധാവി ഡോ. ഹിന്ദ് അല്‍മുഫ്ത പറഞ്ഞു. വിവിധ സ്കൂളുകളിലും കിന്‍റര്‍ഗാര്‍ട്ടനുകളിലും ‘മൊബൈല്‍ ലൈബ്രറി’ സന്ദര്‍ശനം തുടങ്ങിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്കു പുറമെ വിനോദ കേന്ദ്രങ്ങളിലും പാര്‍ക്കുകളിലും ഷോപ്പിങ് സെന്‍ററുകളിലും കോര്‍ണിഷിലും ലൈബ്രറി സന്ദര്‍ശനം നടത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus