കാബൂള്‍: ഈ വര്‍ഷം അവസാനത്തോടെ അഫ്ഗാനിസ്താനില്‍നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുമെന്ന് കഴിഞ്ഞയാഴ്ചയിലെ നാറ്റോ ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വാ ഓലന്‍ഡ് മുന്നറിയിപ്പില്ലാതെ അഫ്ഗാനിസ്താനിലെത്തി. 2014ല്‍ അഫ്ഗാന്‍ ദൗത്യം അവസാനിപ്പിക്കുമെന്ന നാറ്റോയുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് മാറി ഒരു വര്‍ഷം നേരത്തേ ഫ്രഞ്ച് സൈന്യത്തെ പിന്‍വലിക്കാനുള്ള ഓലന്‍ഡിന്റെ തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. സൈന്യത്തെ പിന്‍വലിക്കുന്നതിന്റെ കാരണങ്ങള്‍ സൈന്യത്തെ നേരിട്ട് ബോധ്യപ്പെടുത്താന്‍വേണ്ടിയാണ് അഫ്ഗാനിസ്താനിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കാപിസ പ്രവിശ്യയിലെ ഫ്രഞ്ച് സൈനിക നിലയം സന്ദര്‍ശിച്ച ഓലന്‍ഡ് തുടര്‍ന്ന് തലസ്ഥാനമായ കാബൂളിലേക്ക് പോയി. അവിടെ, പ്രസിഡന്റ് ഹാമിദ് കര്‍സായിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ 3400 സൈനികരില്‍ 2000 പേരെയാണ് ആദ്യ ഘട്ടത്തില്‍ പിന്‍വലിക്കുകയെന്ന് ഓലന്‍ഡ് വ്യക്തമാക്കി.ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസും പ്രതിരോധമന്ത്രി ഴാന്‍ ലെഡ്രിയാനും ഓലന്‍ഡിനൊപ്പമുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍