തലപ്പുഴ: വയനാട്ടിലെ തലപ്പുഴയിലും നിക്ഷിപ്ത വനഭൂമി കൈയേറി കുടിലുകള്‍ കെട്ടി സമരം ആരംഭിച്ചു. ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് കുടില്‍കെട്ടല്‍ സമരം ആരംഭിച്ചത്. സമരം വ്യാപിപ്പിക്കുമെന്ന് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ആദിവാസി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
വയനാട് ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ ആദിവാസി ഭൂസമരം വ്യാപിക്കുകയാണ്. ചീയമ്പം 73 ആദിവാസി കോളനിക്കടുത്ത വനഭൂമിയിലും ഇരുളം മാതമംഗലത്തും മാനന്തവാടി താലൂക്കില്‍ രണ്ടിടങ്ങളിലും ചൊവ്വാഴ്ച സമരം തുടങ്ങിയിരുന്നു. മാനന്തവാടി പഞ്ചായത്തിലെ പഞ്ചാരക്കൊല്ലിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വെണ്മണിയിലും ആദിവാസി കോണ്‍ഗ്രസാണ് നിക്ഷിപ്ത വനഭൂമി കൈയേറിയത്. പഞ്ചാരക്കൊല്ലിയില്‍ ആദിവാസി ക്ഷേമ സമിതിയും കൈയേറി.
വനഭൂമികള്‍ വെട്ടിത്തെളിക്കുമ്പോള്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് വിമര്‍ശങ്ങള്‍ക്കിടയാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍