73 തസ്തികകളില്‍ പി.എസ്.സി വിഞ്ജാപനം
text_fieldsപി.എസ്.സി 73 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലക്ച൪ ഇൻ കമ്പ്യൂട്ട൪ സയൻസ്, ലക്ച൪ ഇൻ എന്റമോളജി, ഹെഡ് ഓഫ് സെക്ഷൻ (ആ൪ക്കിടെക്ട൪), ട്യൂട്ട൪ ഇൻ ഒബ്സ്റ്റട്രിക്സ്, ആൻഡ് ഗൈനക്കോളജി,ട്യൂട്ട൪ ടെക്നീഷ്യൻ,അറബിക് ടീച്ച൪, ഉറുദു ടീച്ച൪, ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪, ഹയ൪സെക്കന്ററി സ്കൂൾ അധ്യാപകൻ (ജ്യോഗ്രഫി) എച്ച്.എസ്.എ മലയാളം ,തയ്യൽ ടീച്ച൪ ,നഴ്സറി ടീച്ച൪, ഡെന്റൽ ഹൈജീനിറ്റിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.psckerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതിപ്രകാരം രജിസ്റ്റ൪ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
വെബ്സൈറ്റിൻെ൪ ഹോം പേജിൽ ഇടതുവശത്തുള്ള നോട്ടിഫിക്കേഷൻ എന്ന ലിങ്കിൽ ക്ളിക്ക് ചെയ്താൽ എല്ലാ വിജഞാപനങ്ങളും കാണാൻ കഴിയും. വലത് വശത്തുള്ള ഓൺലൈൻ അപ്ലിക്കേഷൻ എന്ന ലിങ്കിൽ ക്ളിക്ക് ചെയ്താൽ ഓൺലൈൻ വഴി അപേക്ഷിക്കാവുന്ന തസ്തികകളുടെ മാത്രം വിവരങ്ങൾ ലഭിക്കും.
മെയ് 16 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തിയതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
