Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വില കുറച്ച് നോക്കിയ ലൂമിയ 800
text_fieldsbookmark_border
ഉപഭോക്താക്കളെ ആക൪ഷിക്കുന്നതിന് നോക്കിയ ലൂമിയ 800 സ്മാ൪ട്ട് ഫോണിന് വില കുറക്കുന്നു. 23,590 രൂപയാണ് ഇപ്പോൾ വില നിശ്ചയിച്ചിരിക്കുന്നത്. നേരത്തേതിൽ നിന്ന് 20 ശതമാനം വില കിഴിവാണ് ഇപ്പോഴത്തേത്. 29,900 രൂപയായിരുന്നു ആദ്യത്തെ വില.
ഓൺലൈൻ ഷോപ്പിങ് സ്റ്റോറായ ഫ്ളിപ്പ്കാ൪ട്ട് ഡോട്ട് കോം 23,590 രൂപക്ക് നൽകുമെന്ന് പറയുമ്പോൾ മറ്റൊരു ഓൺലൈൻ റീട്ടയിലറായ ലെറ്റ്സ്ബൈ ഡോട്ട് കോം 23,790 രൂപയാണ് ഓഫ൪ വെക്കുന്നത്.
3.7 ഇഞ്ച് എൽ.ഇ.ഡി ഡിസ്പ്ലേ, ഹാ൪ഡ് വെയ൪ ആക്സലറേഷനോടു കൂടിയ 1.4 ജിഗാ ഹെ൪ട്സ് പ്രൊസസ൪, ഗ്രാഫിക് പ്രൊസസ൪ എന്നിവ ലൂമിയ 800ന്റെ പ്രത്യേകതകളാണ്.
വിൻഡോസ് 7.5 ആണ് പ്ലാറ്റ്ഫോം. 8 മെഗാ പിക്സൽ കാമറ, എച്ച് ഡി വീഡിയോ പ്ലേബാക്ക്, 16 ജിബിയുടെ ഇന്റ൪നെറ്റ് യൂസ൪ മെമ്മറി, 25 ജിബിയുടെ സൗജന്യ സ്കൈഡ്രൈവ് സ്റ്റോറേജ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
Next Story
