Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിസര്‍വ് ബാങ്ക് നയം...

റിസര്‍വ് ബാങ്ക് നയം മാറുന്നത് ഓഹരി വിപണിക്ക് പ്രതീക്ഷ

text_fields
bookmark_border
റിസര്‍വ് ബാങ്ക് നയം മാറുന്നത് ഓഹരി വിപണിക്ക് പ്രതീക്ഷ
cancel

ഏറെ പ്രതീക്ഷയോടെ ഓഹരി വിപണി ഉറ്റുനോക്കിയിരുന്ന റിസ൪വ് ബാങ്ക് വായ്പാനയത്തിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. ഇത് വലിയൊരു മാറ്റമായിരുന്നു. 13 തവണ തുട൪ച്ചയായി പലിശനിരക്കുകൾ ഉയ൪ത്തുകയും പണവിപണിയിൽ പിടിമുറുക്കുകയും ചെയ്തിരുന്ന നയത്തിൽനിന്നുള്ള വലിയ മാറ്റം. ഇത് വിപണിയിൽ ഏറെ പ്രതീക്ഷകൾ ഉയ൪ത്തുകയും ചെയ്തു.
എന്നാൽ, വെള്ളിയാഴ്ച വായ്പാ നയം പ്രഖ്യാപിച്ച് അൽപം കഴിഞ്ഞതോടെ വിപണിയിൽ സംഭവിച്ചത് അപ്രതീക്ഷിതമായിരുന്നു. ശക്തമായി പിടിച്ചുനിന്ന ഓഹരി വില സൂചികകൾ കുത്തനെ കൂപ്പുകുത്തി. വായ്പാനയത്തിൻെറ ബലത്തിൽ പിടിച്ചുനിന്ന ബാങ്ക് ഓഹരികളായിരുന്നു തക൪ച്ചയിൽ മുന്നിൽ.
ഈ അപ്രതീക്ഷിത തിരിച്ചടി സമ്മാനിച്ച അനിശ്ചിതത്വത്തിലാണ് ഓഹരി വിപണി പുതിയ ആഴ്ചക്ക് തുടക്കമിടുന്നത്.
ഒരു വൻ തക൪ച്ചക്ക് കാര്യമായ ന്യായീകരണങ്ങൾ വിപണിക്കില്ല. പൊടുന്നനെ ഉയ൪ന്ന ശക്തമായ വിൽപനസമ്മ൪ദം എന്നുമാത്രമാണ് വിശദീകരണം. ഇത് യഥാ൪ഥത്തിൽ അനിശ്ചിതത്വത്തിൻെറ ആഴം വ൪ധിപ്പിക്കുകയാണ്. കാര്യമായ ന്യായീകരണങ്ങൾ ഇല്ല എന്നതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ വിപണി നിക്ഷേപ പിന്തുണ ആ൪ജിക്കാൻ സാധ്യത ഏറെയാണ്. പ്രത്യേകിച്ച് വൈകാതെ റിസ൪വ് ബാങ്ക് പലിശനിരക്കുകൾ കുറച്ചുതുടങ്ങുമെന്ന സൂചന വായ്പാ നയത്തിൽ വ്യക്തമായതിനാൽ.
അതേസമയം, അപ്രതീക്ഷിതമായി ഉയ൪ന്ന വിൽപനസമ്മ൪ദത്തെ തുട൪ന്ന് സാങ്കേതികമായി ഓഹരി വിപണികൾ ‘കരടി’കളുടെ പിടിയിലാണെങ്കിലും അവധി വിപണിയിൽനിന്നുള്ള സൂചനകൾ വിപണി അമിതമായി വിറ്റഴിക്കപ്പെട്ട നിലയിലാണെന്നാണ്. വരുംദിവസങ്ങളിൽ പൊടുന്നനെ നിക്ഷേപതാൽപര്യം ശക്തമാവുകയാണെങ്കിൽ നല്ളൊരു മുന്നേറ്റത്തിനുള്ള സാധ്യതകളാണ് ഇത് നൽകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായിതന്നെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കാര്യമായ വിൽപനകൾ നടത്തുന്നുണ്ട് എന്നതിനാൽ ഇനി വൻതോതിലുള്ള വിൽപനസമ്മ൪ദങ്ങൾ ഇവരിൽനിന്ന് ഉണ്ടാകാനിടയില്ല.
പോയവാരം തുടക്കത്തിൽതന്നെ 16,000 പോയൻറിലും താഴേക്കുപോയ ബോംബെ ഓഹരി വില സൂചിക (സെൻസെക്സ്) വെള്ളിയാഴ്ച ഒരവസരത്തിൽ 15,425 വരെ താഴ്ന്നശേഷം 15,500 പോയൻറിന് തൊട്ടുതാഴെയാണ് ഇടപാടുകൾ അവസാനിപ്പിച്ചത്.
സൂചിക വരുംദിവസങ്ങളിൽ കൂടുതൽ താഴ്ന്നാൽ 14,500 നിലവാരത്തിൽ സൂചികക്ക് നല്ല പിന്തുണയാണുള്ളത്. സമീപകാലത്തെ ഏറ്റവും ഉയ൪ന്ന നിലവാരമായ 17,908ൽനിന്നുള്ള തിരുത്തലിനും 21,108ൽനിന്നുള്ള തിരുത്തലിനും 14,500-14,600 നിലവാരത്തിൽ ശക്തമായ പിന്തുണയുണ്ട്.
ഇതിലും മുമ്പ് 15390, 15300, 14800 നിലവാരങ്ങളിലും സെൻസെക്സിന് നല്ല പിന്തുണയുണ്ട്. അതേസമയം, സൂചിക മുന്നേറിയാൽ 16000, 16400, 17000 നിലവാരങ്ങളിൽ വിൽപനസമ്മ൪ദവും നേരിടാം.
വളരെ നി൪ണായകമായ നിലവാരമാണ് നിഫ്റ്റി പോയവാരം ഭേദിച്ചത് എന്നതാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്ന മറ്റൊരു ഘടകം. 4651.60ത്തിലായിരുന്നു ക്ളോസിങ്. സാങ്കേതികമായ 4600 നിലവാരത്തിലാണ് സൂചികക്ക് നല്ല പിന്തുണയുള്ളത്. ഇവിടെനിന്ന് പിന്തുണ ആ൪ജിക്കാനായാൽ 4800, 4880, 4920 നിലവാരത്തിലേക്ക് സൂചിക ഉയരാം.
രാജ്യാന്തര വിപണികളും പോയവാരം ചെറുതായി താഴുന്ന പ്രവണതയാണ് കാണിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര വിപണികളിലെ ചലനങ്ങളും ഇന്ത്യൻ വിപണിക്ക് നി൪ണായകമാണ്. പ്രത്യേകിച്ച് ‘ദുരന്ത’ വാ൪ത്തകളൊന്നും ഇപ്പോൾ രാജ്യാന്തര വിപണികളെ കാത്തിരിക്കുന്നില്ല എന്നതിനാൽ രാജ്യാന്തര വിപണികളും നിക്ഷേപതാൽപര്യം ആ൪ജിച്ചേക്കും. ഇതും ഇന്ത്യയിലെ വിപണികൾക്ക് പ്രതീക്ഷയാണ് നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story