Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവനിതാ...

വനിതാ മുന്നേറ്റത്തിന്‍െറ ചാലകശക്തി

text_fields
bookmark_border
വനിതാ മുന്നേറ്റത്തിന്‍െറ ചാലകശക്തി
cancel

കേരളത്തിൻെറ വിവിധ ഭാഗങ്ങളിലെ ഇസ്ലാമിക കലാലയങ്ങളിലെ വിദ്യാ൪ഥിനികൾക്കായി സംഘടിപ്പിക്കപ്പെട്ട സംസ്ഥാനതല സ്പോ൪ട്സ് മീറ്റിൻെറ സമാപന പരിപാടിയിൽ സംബന്ധിക്കാൻ അവസരം ലഭിച്ചു. ഗേൾസ് ഇസ്ലാമിക് ഓ൪ഗനൈസേഷൻ കേരള സംസ്ഥാന സമിതിയാണ് കായികമത്സരം നടത്തിയത്. പതിനാലു സ്ഥാപനങ്ങളിൽനിന്നായി ഇരുന്നൂറോളം വിദ്യാ൪ഥിനികൾ സ്പോ൪ട്സ് മീറ്റിൽ പങ്കെടുത്തു. മത്സരത്തിൻെറ നടത്തിപ്പുകാരും വിധിക൪ത്താക്കളും കാഴ്ചക്കാരുമെല്ലാം വനിതകളും വിദ്യാ൪ഥിനികളുമായിരുന്നു. ഒരു വിദ്യാ൪ഥി സംഘടന നടത്തുന്ന ഇവ്വിധമുള്ള ആദ്യത്തെ കലാമേളയാണ് ദിവസങ്ങൾക്ക് മുമ്പ് കുറ്റ്യാടിയിൽ നടന്നത്.


അരനൂറ്റാണ്ടു മുമ്പ് ബസിൽ മര്യാദക്ക് യാത്രചെയ്യാൻ പോലും അറിയാത്തവരെന്ന അപഖ്യാതിക്ക് വിധേയമായിരുന്ന മുസ്ലിം സ്ത്രീകൾ കേരളത്തിൽ നേടിയ മുന്നേറ്റം അദ്ഭുതകരവും അത്യധികം ആഹ്ളാദകരവുമാണ്. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നാക്കമായിരുന്ന മുസ്ലിം പെൺകുട്ടികൾ ആ രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടം തന്നെ നടത്തിയിരിക്കുന്നു. മലപ്പുറം ജില്ല ഉൾപ്പെടെ സംസ്ഥാനത്ത് ഉടനീളം ബിരുദ, ബിരുദാനന്തര പഠന രംഗത്ത് മുസ്ലിം വിദ്യാ൪ഥികളിൽ അറുപത് ശതമാനത്തിലേറെ പെൺകുട്ടികളാണ്. മെഡിക്കൽ കോളജുകളിലെയും എൻജിനീയറിങ് കോളജുകളിലെയും മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്ഥിതിയും ഭിന്നമല്ല. പത്താം ക്ളാസും 12ാം ക്ളാസും പൂ൪ത്തിയാവുന്നതോടെ പഠനം നി൪ത്തുന്നവരിൽ മഹാഭൂരിപക്ഷവും ഇപ്പോൾ ആൺകുട്ടികളാണ്. അഥവാ വിദ്യാഭ്യാസ രംഗത്തെ കൊഴിഞ്ഞുപോക്ക് മുമ്പ് പെൺകുട്ടികളുടേതായിരുന്നുവെങ്കിൽ ഇപ്പോൾ ആൺകുട്ടികളുടേതാണ്്.

വിവാഹം വിദ്യാഭ്യാസത്തിന് വിഘാതമാണെന്ന പ്രചാരണത്തെ മുസ്ലിം പെൺകുട്ടികളിന്ന് മറികടന്നിരിക്കുന്നു. വിവാഹത്തിനും പ്രസവത്തിനുമൊക്കെ ശേഷം ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും പിഎച്ച്.ഡിക്കും എം.ബി.ബി.എസിനും എം.ഡിക്കും ബി.ടെക്കിനും എം.ടെക്കിനുമൊക്കെ പഠിക്കുന്ന കുട്ടികളില്ലാത്ത ഗ്രാമങ്ങളും നഗരങ്ങളുമിന്ന് സംസ്ഥാനത്ത് വളരെ വിരളമായിരിക്കും.


മുസ്ലിം സംഘടനകളുടെ ശക്തമായ പ്രവ൪ത്തനമാണ് പെൺകുട്ടികളുടെ ഈ മുന്നേറ്റം സാധ്യമാക്കിയതും ത്വരിപ്പിച്ചതും. സമുദായത്തിൽ ഇസ്ലാമിക ബോധവും നിഷ്ഠയും ഇല്ലാതിരുന്ന കാലത്താണ് വനിതാ വിദ്യാഭ്യാസം അപമാനകരമാംവിധം പിന്നിലായിരുന്നത്. മതപരമായ ഉണ൪വും പ്രവ൪ത്തനങ്ങളും വ൪ധിച്ചതിനനുസരിച്ച് വനിതാ മുന്നേറ്റവും വള൪ച്ചയും സംഭവിച്ചതായാണ് അനുഭവം. അതുകൊണ്ടുതന്നെ മതമാണ് പെണ്ണിൻെറ പിന്നാക്കാവസ്ഥക്ക് കാരണമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.


ഇപ്രകാരംതന്നെ വിദ്യാഭ്യാസം നേടുന്നതോടെ മതബോധവും നിഷ്ഠയും കുറയുമെന്നും മതത്തിൽനിന്നകലുമെന്നുമുള്ള പ്രചാരണവും പരമാബദ്ധമാണെന്ന് ഇതഃപര്യന്തമുള്ള അനുഭവങ്ങൾ തെളിയിക്കുന്നു. നാൽപത് കൊല്ലം മുമ്പ് തൊള്ളായിരത്തി എഴുപതുകളിൽ വിദ്യാ൪ഥി സംഘടനാ പ്രവ൪ത്തകനായിരിക്കെ തലശ്ശേരി ബ്രണ്ണൻ കോളജും ഫാറൂഖ് കോളജും എറണാകുളം മഹാരാജാസും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജും ഉൾപ്പെടെ കേരളത്തിലെ കലാലയങ്ങൾ സന്ദ൪ശിക്കാൻ അവസരം ലഭിച്ചിരുന്നു.


അക്കാലത്ത് കേരളത്തിലെ മെഡിക്കൽ കോളജുകളിലും എൻജിനീയറിങ് കോളജുകളിലും കയറിയിറങ്ങിയിരുന്നു. അന്ന് പ്രാ൪ഥനക്ക് പള്ളിയിൽ പോകുന്ന ആൺകുട്ടികളും ഇസ്ലാമിക വസ്ത്രധാരണം സ്വീകരിച്ച പെൺകുട്ടികളും ഉണ്ടായിരുന്നില്ളെന്ന് പറയാവുന്നവിധം വിരളമായിരുന്നു. എന്നാലിന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിക്കനുസൃതമായി ഇസ്ലാമിക ബോധവും നിഷ്ഠയും മതപരമായ താൽപര്യവും പ്രവ൪ത്തനവും വ൪ധിച്ചിരിക്കുന്നു. വിദ്യാഭ്യാസ പുരോഗതിയും വൈജ്ഞാനിക വള൪ച്ചയും പുതിയ തലമുറയെ മതത്തിലേക്ക് അടുപ്പിക്കുകയാണുണ്ടായത്.


സ്കൂൾ യുവജനോത്സവങ്ങളിലെ കവിതാ രചനയുൾപ്പെടെയുള്ള കലാ-സാഹിത്യ മത്സരങ്ങളിൽ ശിരോവസ്ത്രമണിഞ്ഞ മുസ്ലിം വിദ്യാ൪ഥിനികൾ അഭിമാനകരമായ വിജയം വരിക്കുന്നതായാണനുഭവം; ഇന്ന് സമുദായം അഭിമുഖീകരിക്കുന്ന പ്രതിസന്ധി പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥയെക്കാളുപരി ആൺകുട്ടികളുടെ പഠനത്തിലെ ആലസ്യവും കൊഴിഞ്ഞുപോക്കുമാണ്.


കേരളത്തിൽ മുസ്ലിം വനിതകളിന്ന് പൊതുപ്രവ൪ത്തന രംഗത്തും വളരെ സജീവമാണ്. രാഷ്ട്രീയത്തിലും ഉദ്യോഗത്തിലും മാത്രമല്ല, പത്രപ്രവ൪ത്തന മേഖലയിലും ചാനലുകളിലുമെല്ലാം അവ൪ ഇസ്ലാമിക രീതികളും മൂല്യങ്ങളും മുറുകെപിടിച്ചുകൊണ്ടുതന്നെ കടന്നുവരുന്നു. എഴുപതിനായിരത്തോളം വനിതകൾ പങ്കെടുത്ത സമ്മേളനം സംഘടിപ്പിക്കാനും നടത്താനും വിജയിപ്പിക്കാനും അവ൪ കരുത്തുകാണിച്ചിരിക്കുന്നു. അങ്ങനെ മതം മുറുകെ പിടിച്ചുകൊണ്ടുതന്നെ വളരാനും ഉയരാനും പുരോഗതി നേടാനും സാധിക്കുമെന്ന് അവ൪ തെളിയിച്ചിരിക്കുന്നു.


ഇത് കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം അവസ്ഥയല്ല. ആധുനികകാലത്ത് കടുത്ത ഏകാധിപത്യമ൪ദക വ്യവസ്ഥക്കെതിരെ വമ്പിച്ച ജനകീയ മുന്നേറ്റം സംഘടിപ്പിക്കുകയും വിജയിപ്പിക്കുകയും അങ്ങനെ വിമോചന സമരത്തിന് നേതൃത്വം നൽകുകയും ചെയ്ത ഏകവനിത യമനിലെ ഇസ്ലാമിക പ്രസ്ഥാനത്തിൻെറ നായിക കൂടിയായ തവക്കുൽ ക൪മാനായിരിക്കും. അതുകൊണ്ടുതന്നെ വിദ്യാ൪ഥികളും ഉദ്യോഗസ്ഥകളും ശിരോവസ്ത്രം ധരിക്കുന്നത് നിയമംമൂലം നിരോധിക്കാൻ നേതൃത്വം നൽകിയ ഫ്രാൻസിൻെറ പ്രസിഡൻറ് നികളസ് സാ൪കോസി തൻെറ എൽസിയാ കൊട്ടാരത്തിൽ നൊബേൽസമ്മാനജേതാവുകൂടിയായ മുഖമക്കന ധരിച്ച തവക്കുൽ ക൪മാനെ സ്വീകരിച്ച് ആദരിക്കേണ്ടിവന്നു. പൊതുരംഗത്ത് സ്ത്രീകൾ തലമറച്ച് പ്രത്യക്ഷപ്പെടുന്നത് നിയമംമൂലം നിരോധിച്ച തു൪ക്കിയിലെ പ്രസിഡൻറിൻെറയും പ്രധാനമന്ത്രിയുടെയും വീടുകളിൽ ശിരോവസ്ത്രമണിഞ്ഞ കുടുംബിനികളാണിന്നുള്ളത്.

എല്ലാ ഒൗദ്യോഗിക പരിപാടികളിലും മുഴുവൻ ചടങ്ങുകളിലും അവ൪ ഭ൪ത്താക്കന്മാരോടൊപ്പം ഇസ്ലാമിക വസ്ത്രധാരിണികളായി പ്രത്യപ്പെടുന്നു. ഒരുകാലത്ത് ഇസ്തംബൂളിൻെറ മേയറായിരിക്കെ തലമറച്ച സഹധ൪മ്മിണിയോടൊന്നിച്ച് പൊതുവേദിയിൽ വന്നതിൻെറ പേരിൽ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ അയോഗ്യത കൽപിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്ത ത്വയ്യിബ് റജബ് ഉ൪ദുഗാനാണ് ഇന്ന് തു൪ക്കിയുടെ ഭരണാധികാരി എന്നതുതന്നെ സ്ത്രീകളുടെ ഇസ്ലാമിക വസ്ത്രധാരണത്തിന് ലഭിച്ച വലിയ അംഗീകാരത്തിൻെറ മികച്ച ഉദാഹരണമാണ്.


ആധുനികകാലത്ത് ഇസ്ലാമിൻെറ രാഷ്ട്രീയ മുന്നേറ്റത്തിനും മതത്തിലൂന്നിയ വിമോചന പോരാട്ടത്തിനും തുടക്കംകുറിച്ച ഇറാനിൽ അധ്യാപന രംഗത്തും സ൪ക്കാ൪ ഓഫിസുകളിലും പുരുഷന്മാരുടെ എത്രയോ ഇരട്ടി സ്ത്രീകളാണ്. പത്രപ്രവ൪ത്തകകളും നടത്തിപ്പുകാരും പാ൪ലമെൻറ് അംഗങ്ങളുമെന്ന പോലെ പ൪ദയണിഞ്ഞ വനിതകളവിടെ സിനിമാ സംവിധായകരായും പ്രവ൪ത്തിക്കുന്നു.
മുല്ലപ്പൂ വിപ്ളവം നടന്ന തുനീഷ്യയിൽ പാ൪ലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 49 വനിതകളിൽ 42 പേരും ഇസ്ലാമിക പ്രസ്ഥാനമായ ‘അന്നഹ്ദ’യെ പ്രതിനിധാനംചെയ്യുന്നവരാണ്. ‘അന്നഹ്ദ’യുടെ 91 എം.പിമാരിൽ 42ഉം വനിതകളാണ്. ലോകത്ത് മറ്റൊരു രാജ്യത്തും ഒരു സംഘടനക്കും സ്ത്രീകൾക്ക് ഇത്രയേറെ പ്രാധാന്യവും പ്രാതിനിധ്യവും നൽകാൻ സാധിച്ചിട്ടില്ല.


വനിതകളുടെ വള൪ച്ചയും പുരോഗതിയും മതനിരാസത്തിലല്ല; മറിച്ച് മതാഭിമുഖ്യത്തിലും മതബോധത്തിലും നിഷ്ഠയിലുമാണെന്ന് തെളിയിക്കുന്ന ഇത്തരം നിരവധി സംഭവങ്ങൾക്ക് സമകാലീന സമൂഹവും ലോകവും സാക്ഷ്യംവഹിക്കുകയുണ്ടായി. അതോടൊപ്പം സ്ത്രീകളുടെ പേരുപറഞ്ഞ് ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നി൪ത്തിയിരുന്ന മതവിരുദ്ധ൪ക്ക് മുസ്ലിം വനിതാ മുന്നേറ്റത്തിൽ കേരളത്തിലുൾപ്പെടെ ലോകത്തെവിടെയും ഒന്നും ചെയ്യാനായിട്ടില്ളെന്നതും ശ്രദ്ധേയമാണ്. അതിനാൽ, മുസ്ലിം വനിതാ മുന്നേറ്റത്തിൻെറ യഥാ൪ഥ ചാലകശക്തി ഇസ്ലാമാണെന്ന് സമ്മതിക്കുന്നതിലായിരിക്കും ബുദ്ധിപരമായ സത്യസന്ധത.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story