Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി കോൺഗ്രസ്​ അധ്യക്ഷനായേക്കും

text_fields
bookmark_border
രാഹുൽ ഗാന്ധി കോൺഗ്രസ്​ അധ്യക്ഷനായേക്കും
cancel

ന്യൂഡൽഹി: ​​രാഹുൽ ഗാന്ധി കോൺഗ്രസ്​ അധ്യക്ഷനായി ചുമതലയേ​ൽക്കുമെന്ന്​ റിപ്പോർട്ട്​. ഇൗ മാസം നടക്കാനിരിക്കുന്ന കോൺഗ്രസ്​ പ്രവർത്തക സമിതി യോഗത്തിൽ ഇത്​ സംബന്ധിച്ച തീരുമാനമുണ്ടാകും. 45 കാരനായ രാഹുൽ  നിലവിൽ എ.​െഎ.സി.സി ഉപാധ്യക്ഷനാണ്​. രാഹുൽ അധ്യക്ഷനാകുന്നതോടെ പാർട്ടിയിൽ വിപുലമായ പുന:സംഘടന നടക്കും. നേതൃസ്ഥാനങ്ങളിൽ പുതുമുഖങ്ങളും യുവാക്കളും വരുമെന്നാണ്​ കരുതപ്പെടുന്നത്​. എ.​െഎ.സി.സി ജനറൽ സെക്രട്ടറി, സെക്രട്ടറി,  സംസ്ഥാന കോൺഗ്രസ്​ അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റമുണ്ടാകും.

രാഹുൽ കോൺഗ്രസ്​ അധ്യക്ഷനാകണമെന്ന് നേരത്തെ തന്നെ പാർട്ടിയിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ യോജിച്ച സമയം സംബന്ധിച്ച്​ അഭ്യൂഹം നിലനിന്നിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ രാഹുൽ അധ്യക്ഷ ​സ്ഥാന​ത്തേക്ക്​ വരണമെന്ന്​ ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം രാഹുലിന്​ പകരം ​​പ്രിയങ്ക ഗാന്ധി കോൺഗ്രസ്​ അധ്യക്ഷസ്ഥാനത്തേക്ക്​ വരണമെന്നും പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പിന്​ പിന്നാലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടിക്ക്​ തിരിച്ചടി നേരിട്ടതോടെയാണ്​ ​രാഹുലിന്​  അധ്യക്ഷ സ്ഥാനത്തേക്ക്​ വഴിയൊരുങ്ങിയത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aicccongress presidentRahul Gandhi
Next Story