പ്രായപൂർത്തയാവാത്ത പെൺകുട്ടിയെ ചുംബിച്ച സംഭവം; ഗായകന് ബാലാവകാശ കമീഷൻ നോട്ടീസ്
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ചുംബിച്ച സംഭവത്തിൽ ബോളിവുഡ് ഗായകൻ പാപ്പോണിന് നോട്ടീസ്. ദേശീയ ബാലാവകാശ കമീഷനാണ് ഗായകൻ നോട്ടീസയച്ചിരിക്കുന്നത്. ഗായകൻ പെൺകുട്ടിയെ ചുംബിക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത ചാനലിനും ബാലാവകാശ കമീഷൻ നോട്ടീസയച്ചിട്ടുണ്ട്.
സുപ്രീംകോടതിയിലെ അഭിഭാഷകനായ റുണ ഭുയാൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലവകാശ കമീഷൻ ഗായകനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുക മാത്രമാണ് ചെയ്തത്. വിഷയം സംബന്ധിച്ച് ഇരുകക്ഷികളിൽ നിന്നും വിശദീകരണം തേടുമെന്നും ബാലാവകാശ കമീഷൻ അറിയിച്ചു.
അതേ സമയം, സംഭവത്തിൽ ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചും ബോളിവുഡിൽ നിന്ന് അഭിപ്രായങ്ങൾ ശക്തമാവുകയാണ്. കഴിഞ്ഞ ദിവസമാണ് ഗായകൻ പതിനൊന്നുകാരിയായ പെൺകുട്ടിയെ ബലമായി ചുംബിക്കുന്ന വിഡിയോ പുറത്ത് വന്നത്. ബോളീവുഡിലെ മുൻ നിര നായികയായിരുന്ന രവീണ ടണ്ഡൻ പാപോണിനെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിന് നൽകിയ വിശദീകരണം അങ്ങേയറ്റം പരിഹാസ്യമാണെന്നും ട്വീറ്റ് ചെയ്തു.
Disgusting! Shameful!Perverse! This man Papon should be arrested ! The girls parents succumbing to pressure ! The explanations given are ridiculous! Haven’t felt such anger and shame to see this happen and some on tv debates actually defending the act !
— Raveena Tandon (@TandonRaveena) February 23, 2018
If anybody behaved with my daughter the way #Papon did with the teenage girl I would slap him several times in such a way that no one dared behave that way again
— Suchitra Krishnamoorthi (@suchitrak) February 23, 2018
Wasn't smothering a child's face with your palm rubbing color all over it for 4 secs enough as fatherly love, that u had to pull the child's face then to strategically peck her on the lip??? There was no wrong camera angle or the child moving her face mistakenly BTW #papon
— Gauahar Khan (@GAUAHAR_KHAN) February 23, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.