Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'മാണിക്യ മലരി'ന്‍റെ...

'മാണിക്യ മലരി'ന്‍റെ രചയിതാവ് ഇവിടെയുണ്ട്​, റിയാദിൽ

text_fields
bookmark_border
PMA Jabbar
cancel
camera_alt??.??.? ?????? ???????? ??????? ???????????

റിയാദ്​: യൂട്യൂബിൽ തരംഗം തീർക്കുന്ന ‘മാണിക്യ മലരായ പൂവി’യെ സൃഷ്​ടിച്ച പാ​െട്ടഴുത്തുകാരൻ തിരക്കിലാണ്​. പലചരക്ക്​ കടയിൽ നിറയെ ആളുകൾ​. കസ്​റ്റമറുടെ ആവശ്യമറിയണം, സാധനങ്ങളുടെ വിലപറയണം, കണക്ക്​ പറഞ്ഞ്​ പണം വാങ്ങണം. അതിനിടയിൽ അസർ ബാങ്ക്​ കേൾക്കുന്നു. കടയടക്കണം. സഹജോലിക്കാരൻ ഷട്ടറിടുന്നു. അപ്പോൾ, അപ്പോൾ മാത്രം ഒന്ന്​ മൂരി നിവർന്നുനിന്നു. ‘‘ക്ഷമിക്കണം, ഇതാണ്​ അവസ്ഥ. ഇപ്പോൾ ബാങ്കുവിളിച്ചത്​ കൊണ്ട്​ നമുക്കൽപം സംസാരിക്കാം.’’ പി.എം.എ ജബ്ബാർ കരുപ്പടന്ന എന്ന ബഖാല ജീവനക്കാരൻ, സിനിമാപാ​െട്ടഴുത്തുകാരനായി, അല്ല നാല്​ പതിറ്റാണ്ടായി മലയാളികളുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന വിശ്രുത മാപ്പിളപ്പാട്ടിന്‍റെ രചയിതാവായി സംസാരിക്കാൻ തുടങ്ങി. ‘ഒരു അഡാർ ലവ്​’ എന്ന പുതിയ മലയാള സിനിമയിലെ 10 പാട്ടുകളിലൊന്നായ ‘മാണിക്യ മലരായ പൂവി’ റിലീസ്​ ചെയ്​തത്​ വെള്ളിയാഴ്​ചയാണ്​. വൈകീട്ടത്​​ യൂട്യൂബിലെത്തി മണിക്കൂറുകൾക്കകം തരംഗമായി മാറി. 48 മണിക്കൂർ കഴിയു​േമ്പാഴേക്കും ഹിറ്റ്​ 30 ലക്ഷം കടന്നു.

PKA Jabbar

പാട്ടിന്‍റെ വിജയശിൽപികളുടെ പേരുകൾക്കിടയിൽ കണ്ട പി.എം.എ ജബ്ബാർ കരുപ്പടന്ന റിയാദിലുണ്ടെന്ന്​ അറിഞ്ഞ്​ അദ്ദേഹം ജോലി ചെയ്യുന്ന ബഖാല തേടിപ്പിടിച്ചുപോയതാണ്​. മൊബൈൽ നമ്പർ തരപ്പെടുത്തി അതിൽ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. വാട്​സ്​ ആപ്പിലും ഫേസ്​ബുക്കിലുമൊന്നും പ്രതികരണമില്ല. ഒടുവിൽ സത്താർ മാവൂർ എന്ന മാപ്പിളപ്പാട്ട്​ ഗായകന്‍റെ സഹായത്തോടെയാണ്​​ മലസ്​ ഫോർട്ടീൻ സ്​ട്രീറ്റിലെ ആഷിഖ്​ ​സ്​റ്റോർ ബഖാലയിൽ നിന്ന്​ ആളെ കൈയ്യോടെ പിടികൂടിയത്​. ‘‘ദേഷ്യമരുത്​, ഫോൺ എടുക്കാൻ പോലും സമയമില്ലാത്തത്​ കൊണ്ടാണെന്ന്​’’ കണ്ടയുടനെ തന്നെ ക്ഷമാപണം. പാട്ട്​ റിലീസ്​ ചെയ്​തതും ഹിറ്റാവുന്നതും എല്ലാം അറിയുന്നുണ്ട്​. അന്ന്​ തന്നെ യൂട്യൂബിൽ കയറി പാട്ടും കേട്ടു. ഷാൻ റഹ്​മാന്‍റെ പുനരാവിഷ്​കാരവും ഉമർ ലുലുവിന്‍റെ ദൃശ്യാവിഷ്​കാരവും ഇഷ്​ടമായി. പാട്ട്​ രംഗങ്ങളെ കുറിച്ച്​ ചില്ലറ വിവാദങ്ങളുണ്ടെന്ന്​ കേൾക്കുന്നു. അതിലൊരു കാര്യവുമില്ല. ഒരു പാട്ട്​ കേൾക്കു​േമ്പാൾ, സിനിമ കാണു​േമ്പാൾ ആളുകളുടെ മനസ്സിൽ പല വികാരങ്ങളും വിചാരങ്ങളും വരും. പ്രവാചകനും ഖദീജയും തമ്മിലുള്ള വിവാഹവും അവർ തമ്മിലുള്ള സ്​നേഹത്തിന്‍റെ ഇഴയടുപ്പവുമാണ്​ പാട്ടിന്‍റെ വിഷയം.

സ്​കൂളിലെ കലോത്സവ വേദിയിൽ ഒരു ഗായകൻ പാടുന്നതാണ്​ സിനിമയിലെ രംഗം. അത്​ കേൾക്കു​േമ്പാൾ കൗമാരപ്രായക്കാരുടെ മനസിൽ വിടരുന്ന വികാര വിചാരങ്ങളും ഭാവനയുമാണ്​ അതിലുള്ളത്​. മനോഹരമായാണ്​ അത്​ ചിത്രീകരിച്ചിരിക്കുന്നത്​. പാട്ടിനെ പാട്ടായും പ്രണയത്തെ പ്രണയമായും സിനിമയെ സിനിമയുമായി കണ്ടാൽ ഒരു വിവാദത്തിനുമിടയില്ല. പാട്ടിന്‍റെ സിനിമാവിഷ്​കാരം ഇത്ര ഹിറ്റാവുമെന്ന്​ കരുതിയതേയില്ല. 1978ലാണ്​ താനീ പാട്ട്​ എഴുതുന്നത്​. ആകാശവാണിയിലൂടെയും മറ്റും അറിയപ്പെട്ട മാപ്പിളപ്പാട്ടുകാരനായ റഫീഖ്​ ത​ലശ്ശേരി തന്‍റെ ഒരു ബന്ധുവിനെയാണ്​ വിവാഹം കഴിച്ചത്​. അങ്ങനെയാണ്​ അദ്ദേഹവുമായുള്ള അടുപ്പം. മാണിക്യമലരടക്കം താനെഴുതിയ നിരവധി പാട്ടുകൾ റഫീഖ്​ ഇൗണം നൽകി പാടിയിട്ടുണ്ട്​. മൂന്നുമാസം മുമ്പാണ്​ ഷാൻ റഹ്​മാൻ സിനിമക്ക്​ വേണ്ടി ഇൗ പാട്ട്​ ആവശ്യപ്പെട്ട വിവരം റഫീഖ്​ അറിയിച്ചത്​. സന്തോഷം തോന്നി. പാട്ട്​ റിലീസ്​ ചെയ്യുന്ന വിവരവും ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.

തൃശുർ ജില്ലയിലെ കരുപ്പടന്ന പുതിയ വീട്ടിൽ പരേതരായ മുഹമ്മദ്​ മുസ്​ലിയാർ - ആമിന ദമ്പതികളുടെ ഏക ആൺതരിയായാണ്​ ജനനം. ഒരു സഹോദരിയുണ്ട്​ ഫാത്തിമ. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം മതപഠനം നടത്തി. ഒരു മദ്​റസയിൽ അധ്യാപകനായി. അതുകൊണ്ട്​ ആളുകൾ ഇപ്പോഴും ഉസ്​താദ്​ എന്നാണ്​ വിളിക്കാറ്​. 15 വർഷം ഖത്തറിൽ ജോലി ചെയ്​തു. പിന്നീടാണ്​ റിയാദിലേക്ക്​ വന്നത്​. പുത്തൻചിറ ചിലങ്ക സ്വദേശി അബ്​ദുറഷീദാണ്​ വിസ തന്ന്​ ഇവിടെ കൊണ്ട്​ വന്ന്​ ബഖാലയിൽ ജോലിയേൽപിച്ചത്​. ഇവിടെയും 15 വർഷമായി. എട്ടുമാസം മുമ്പാണ്​ ഒടുവിൽ നാട്ടിൽ പോയി മടങ്ങിയത്​. ഭാര്യ: ആയിഷ ബീവി. ഗ്രാഫിക്​ ഡിസൈനറായ മകൻ അമീൻ മുഹമ്മദ്​ കുറച്ചുകാലം റിയാദിലുണ്ടായിരുന്നു. മകൾ റഫീദ വിവാഹിത. അനീഷാണ്​ മരുമകൻ. കുട്ടിക്കാലം മുതലേ പരന്ന വായനയുണ്ടായിരുന്നു. ഇപ്പോഴും വായിക്കും. നാട്ടിൽ പോയിവരു​േമ്പാഴെല്ലാം പുസ്​തകങ്ങൾ കൊണ്ടുവരും. വായനയിൽ നിന്നാണ്​ വാക്കുകളുടെ സമ്പത്തുണ്ടായത്​. 16 വയസ്​ മുതൽ പാ​െട്ടഴുതുന്നു.

PKA Jabbar

ഇതുവരെ 500ലേറെ പാട്ടുകളെഴുതി കഴിഞ്ഞു. എന്നാലും ‘മാണിക്യമലരോളം’ ഹിറ്റായത്​ വേറെയില്ല. എന്നാൽ സർഗവഴിയിൽ നിന്ന്​ ഇതുവരെ ഒരു വരുമാനവും ലഭിച്ചിട്ടില്ല. മാണിക്യമലരിന്‍റെ രചയിതാവ്​ എന്ന്​ തിരിച്ചറിഞ്ഞ റിയാദിലെ ചില സാംസ്​കാരിക പ്രവർത്തകർ മു​​െമ്പാരിക്കൽ ഒരു സ്വീകരണം നൽകിയിരുന്നു. ആ ചടങ്ങിൽ രണ്ട്​ നോട്ടുമാല ആളുകൾ അണിയിച്ചു. മാലകൾ അഴിച്ച്​ എണ്ണിയപ്പോൾ ആയിരത്തിലേറെ റിയാലുണ്ടായിരുന്നു. അതാണ്​ പാട്ടിലൂടെ ആകെ കിട്ടിയ വരുമാനം. വരുമാനത്തിന്​ വേണ്ടിയല്ല, മനസംതൃപ്​തിക്കും റഫീഖിന്​ പാടാനും വേണ്ടിയാണ്​ എഴുതിയിരുന്നത്​. അടുത്തിടെ എഴുതിയ 12 പാട്ടുകൾ റിയാദിലെ സുഹൃത്ത്​ സത്താർ മാവൂർ ‘അറേബ്യൻ നശീദ’ എന്ന പേരിൽ മാപ്പിളപ്പാട്ട്​ ആൽബമാക്കി ഇറക്കിയിട്ടുണ്ട്​. ഇത്രയും പറഞ്ഞുകഴിയു​േമ്പാഴേക്കും അസർ നമസ്​കാര സമയം കഴിഞ്ഞു കട തുറക്കേണ്ട സമയമായിരുന്നു. ഷട്ടർ തുറന്നതും പുറത്തുകാത്തുനിന്ന ആളുകൾ അകത്തേക്ക്​ കയറി. മാണിക്യമലര്​​ മൂളി അദ്ദേഹം ജോലിയിലേക്കും ഞങ്ങൾ പുറത്തേക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsPMA Jabbar KarupadannaManikya MalarMappila Song writer
News Summary - Mappila Song writer PMA Jabbar Karupadanna, Manikya Malar Song -Music News
Next Story