Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightചഡിന്‍റെ സിനിമ–ടൂറിസം...

ചഡിന്‍റെ സിനിമ–ടൂറിസം വികസനത്തിന്​ കേരളത്തിന്‍റെ പിന്തുണ തേടി മുഹമ്മദ്​ സലെ ഹാറൂൺ

text_fields
bookmark_border
muhammed-sale-haroon
cancel
camera_alt????????? ??? ?????

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​ക്ക്​ മാ​ത്ര​മ​ല്ല വി​ഖ്യാ​ത ആ​ഫ്രി​ക്ക​ൻ സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ്​ സ​ലെ ഹാ​റൂ​ൺ കേ​ര​ള​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. സി​വി​ൽ യു​ദ്ധം ത​ക​ർ​ത്തെ​റി​ഞ്ഞ സ്വ​ന്തം രാ​ജ്യ​ത്തി​​​െൻറ ക​ലാ​സം​സ്​​കാ​ര​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​ൻ വ​ഴി​ക​ൾ തേ​ടു​ന്നൊ​രു സം​സ്​​കാ​രി​ക​മ​ന്ത്രി​യു​ടെ റോ​ൾ കൂ​ടി​യു​ണ്ട്​ അ​​ദ്ദേ​ഹ​ത്തി​ന്. ‘ആ​ഫ്രി​ക്ക​യു​ടെ നി​ല​ച്ച ഹൃ​ദ​യം’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ‘ച​ഡ്​’ എ​ന്ന രാ​ജ്യ​ത്തി​​​െൻറ സാം​സ്​​കാ​രി​ക-​ടൂ​റി​സം മ​ന്ത്രി​യാ​ണ്​ അ​ദ്ദേ​ഹം. ‘സി​വി​ൽ യു​ദ്ധ​ത്തി​​​െൻറ പ്രേ​തം ഇ​ന്നും എ​​​െൻറ രാ​ജ്യ​ത്തെ വി​​െ​ട്ടാ​ഴി​ഞ്ഞി​ട്ടി​ല്ല. 

ത​ല​സ്​​ഥാ​ന​ന​ഗ​ര​ത്തി​ലെ ഒ​രു സി​നി​മ തി​യ​റ്റ​ർ മാ​ത്ര​മാ​ണ്​ അ​വ​ശേ​ഷി​ക്കു​ന്ന​ത്. മ​ന്ത്രി​യാ​യ​ശേ​ഷം ഒ​രു ഫി​ലിം സ്​​കൂ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ന​ല്ല സി​നി​മ ജീ​വി​ത​വ്ര​ത​മാ​ക്കു​​ന്നൊ​രു പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്ക​ണം. ടൂ​റി​സം സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ഇൗ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക്​​ ഇ​ന്ത്യ​യു​ടെ, പ്ര​ത്യേ​കി​ച്ച്​ കേ​ര​ള​ത്തി​​​െൻറ പിന്തുണയും സ​ഹ​ക​ര​ണ​വും അ​നി​വാ​ര്യ​മാ​ണ്. ഇ​വി​ടെ​നി​ന്നു​ള്ള മ​ന്ത്രി​മാ​രെ ച​ഡി​ലേ​ക്ക്​ ക്ഷ​ണി​ക്ക​ണ​മെ​ന്നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച്​ കേ​ര​ള​ത്തി​ലെ സാം​സ്​​കാ​രി​ക, ടൂ​റി​സം മ​ന്ത്രി​മാ​രു​മാ​യു​ള്ള ച​ർ​ച്ച സ​ന്ദ​ർ​ശ​ന​ത്തി​​​െൻറ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​’-  മു​ഹ​മ്മ​ദ്​ സ​ലെ ഹാ​റൂ​ൺ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

സി​വി​ൽ യു​ദ്ധ​ത്തെ​തു​ട​ർ​ന്ന്​ 1980ക​ളി​ൽ ഫ്രാ​ൻ​സി​ലേ​ക്ക്​ പ​ലാ​യ​നം ചെ​യ്​​ത മു​ഹ​മ്മ​ദ്​ സ​ലെ ഹാ​റൂ​ൺ ‘ബൈ ​ബൈ ആ​ഫ്രി​ക്ക’, ‘ഒൗ​വ​ർ ഫാ​ദ​ർ’,‘ഡ്രൈ ​സീ​സ​ൺ’, ‘എ ​സ്​​ക്രീ​മി​ങ്​ മാ​ൻ’ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ​ശേ​ഷ​മാ​ണ്​ മ​ന്ത്രി​യാ​കു​ന്ന​ത്. ‘രാ​ജ്യ​ത്തെ സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​രി​ൽ മു​തി​ർ​ന്ന​യാ​ൾ എ​ന്ന നി​ല​ക്ക്​ സാം​സ്​​കാ​രി​ക ഉ​ന്ന​മ​നം എ​​​െൻറ ക​ട​മ​യാ​ണ്. സി​നി​മ മാ​ത്ര​മ​ല്ല സം​ഗീ​തം, സാ​ഹി​ത്യം എ​ന്നി​വ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

വാ​യ​ന​യെ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പ്ര​സി​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ​ക്കും മ​റ്റും ആ​ദ്യ നാ​ല്​ വ​ർ​ഷ​ങ്ങ​ളി​ൽ നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ദേ​ശീ​യ പു​സ്​​ത​ക​ന​യം ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്.’- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ക​ണ്ടം​പ​റ​റി ഫി​ലിം മേ​ക്ക​ർ ഇ​ൻ ഫോ​ക്ക​സ്’​ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ്​ സ​ലെ ഹാ​റൂ​ണി​​​െൻറ ആ​റ്​ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsIFFK 2017Mohammed Saleh HaroonAfrican Film Director
News Summary - African Film Director Mohammed Saleh Haroon -Movies News
Next Story