Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവെള്ളിത്തിരയിലെ ...

വെള്ളിത്തിരയിലെ ജയഭേരി

text_fields
bookmark_border
വെള്ളിത്തിരയിലെ  ജയഭേരി
cancel
camera_alt????????? ??.??.????

1965ലായിരുന്നു നായികാ കഥാപാത്രമായി ജയലളിതയുടെ ആദ്യ തമിഴ് ചിത്രം പുറത്തുവന്നത്. ‘വെണ്ണീറൈ ആടൈ’ എന്നായിരുന്നു പേര്. ആദ്യ ചിത്രത്തിെൻറ സെറ്റിലെത്തി എം.ജി.ആർ, ജയലളിതയെ കണ്ടു. തുടർന്ന് തെൻറ അടുത്ത ചിത്രമായ ‘ആയിരത്തിൽ ഒരുവൻ’ ലേക്ക് കരാർ ചെയ്തു. അതോടെ അവരുടെ ശുക്രൻ ഉദിക്കുകയായിരുന്നു. രണ്ടു ചിത്രങ്ങളും പുറത്തിറങ്ങിയത് 1965ൽ. രണ്ടും ഇന്നത്തെ ഭാഷയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. ‘ആയിരത്തിൽ ഒരുവൻ’ ചിത്രത്തിലെ നായികാ കഥ  ാപാത്രം ജയലളിതയെ അക്കാലത്തെ മുൻനിര നായികയാക്കി. തുടർന്ന് അക്കാലത്തെ കൊടികെട്ടിയ സിനിമാനിർമാണ കമ്പനി തേവർ ഫിലിംസ്​ നിർമിച്ച ‘കന്നിത്തായ്’ ചിത്രത്തിലും എം.ജി.ആറും ജയയും നായികാ നായകരായപ്പോൾ വൻ വിജയം ഉറപ്പായി.’

1966ൽ മൂന്നു ഭാഷാചിത്രങ്ങളിൽ ജയ അഭിനയിച്ചു. തമിഴിൽ ‘നീ’, തെലുങ്കിൽ ‘മനസ്സിലു മതാലു’, കന്നടയിൽ ‘മാവനു മുകളു’ എന്നിവ. ഈ ചിത്രങ്ങളിൽ ‘വെണ്ണീറൈ ആടൈ’, ‘കന്നിത്തായ്’, ‘ആയിരത്തിൽ ഒരുവൻ’ എന്നീ മൂന്നു ചിത്രങ്ങൾ 100 ദിവസം വീതം എല്ലാ റിലീസിങ് സെൻററുകളിലും ഓടി. തെലുങ്കിലും കന്നടയിലും ജയയുടെ ചിത്രമാണെങ്കിൽ 100 ദിനം ഓടുമെന്ന് ഉറപ്പായി.

ആയിരത്തിൽ ഒരുവൻ ചിത്രത്തിൽ തുടങ്ങിയ എം.ജി.ആർ, ജയലളിത കൂട്ടുകെട്ട് 10 വർഷം അഭംഗുരം തുടർന്നു. ആ 10 കൊല്ലത്തിനിടെ അവർ 28 സിനിമകളിൽ അഭിനയിച്ചു. ഒട്ടുമിക്കവയും പണംവാരിയ പടങ്ങൾ

അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ജയലളിതയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ എം.ജി.ആർ ശ്രമം നടത്തി. പക്ഷേ, സ്വന്തം ലോകത്തിലേക്ക് മാറിനിൽക്കുകയായിരുന്നു ജയലളിത. തെൻറ പുതിയ സിനിമകളിൽ പല നായികമാരെ എം.ജി.ആർ ഒപ്പംകൂട്ടിയെങ്കിലും ജയലളിതയിലൂടെ കാട്ടിയ മാജിക് വിജയം ആവർത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ഇതിനിടെ, താൻ തെലുങ്ക് നായക നടൻ ശോഭൻ ബാബുവുമായി അടുപ്പത്തിലാണെന്ന് ജയലളിതതന്നെ പുറംലോകത്തെ അറിയിച്ചു. അവർ തമ്മിലുള്ള ബന്ധത്തിലും വൈകാതെ വിള്ളൽ വീണു. തുടർന്ന് 1979 വരെ ജയലളിത പോയസ്​ ഗാർഡനിൽനിന്ന് അധികം പുറത്തേക്ക് വന്നില്ല.

1974ൽ സ്വന്തം പാർട്ടി രൂപവത്കരിച്ച എം.ജി.ആർ ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത് 1977ലാണ്. ആദ്യ മത്സരത്തിൽത്തന്നെ ജനം അദ്ദേഹത്തെ അധികാരത്തിലേറ്റി. അതും വൻ ഭൂരിപക്ഷത്തോടെ.

അഞ്ചുവർഷംകൂടി കഴിഞ്ഞ് 1982ലാണ് ജയലളിതയെ തേടി എം.ജി.ആർ പോയസ്​ ഗാർഡനിൽ എത്തുന്നത്. അത് വിധി നിർണയിച്ച ഇടപെടലായി. 1980ൽ തമിഴ്നാട്ടിൽ ഡി.എം.കെ–കോൺഗ്രസ്​ സഖ്യമാണ് മത്സരിച്ചത്. ആ തെരഞ്ഞെടുപ്പിൽ എം.ജി.ആറിെൻറ പാർട്ടിക്ക് വെറും രണ്ടു സീറ്റാണ് ലഭിച്ചത്. തമിഴ്നാട്ടിലെ ബാക്കി 37 ലോക്സഭാ സീറ്റുകളും കരുണാനിധിയും കൂട്ടരും പിടിച്ചെടുത്തു.

പിന്നീട് അധികാരത്തിലേക്ക് തിരിച്ചുവരാനായെങ്കിലും തെൻറ പാർട്ടിയിൽ ചില പോരായ്മകളുണ്ടെന്ന് എം.ജി.ആറിന് ബോധ്യമായി. ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരാൾ വേണം. തന്നോട് വിശ്വസ്​തത പുലർത്തുകയും അതേസമയം, പാർട്ടിയുടെ മുഖമാകാൻ കഴിയുകയും ചെയ്യുന്ന ഒരു വ്യക്തി.

എം.ജി.ആറിെൻറ ദീർഘമായ ആലോചനകളിൽ ജയലളിത അല്ലാതെ മറ്റാരുടെയും മുഖം തെളിഞ്ഞുവന്നില്ല. വൈകാതെ മധുരയിൽ ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിനുശേഷമുള്ള മഹാസമ്മേളനത്തിൽ പാർട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായി ജയലളിതയെ എം.ജി.ആർ നിയോഗിച്ചു. ബാക്കി ചരിത്രം.

(ജയലളിതയുടെ ജീവിതകഥയായ ‘ജയലളിതം’ കൃതിയുടെ ലേഖകനാണ്)
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film industryJ Jayalalithaa
News Summary - jayalalitha
Next Story