Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൂര്യയും വിക്രമും...

സൂര്യയും വിക്രമും ജയറാമും പിന്നെ പുതുമുഖങ്ങളും ഇന്ന്​ തിയേറ്ററുകളിൽ

text_fields
bookmark_border
സൂര്യയും വിക്രമും ജയറാമും പിന്നെ പുതുമുഖങ്ങളും ഇന്ന്​ തിയേറ്ററുകളിൽ
cancel

കേരളത്തിലെ തിയറ്ററുകളിൽ ഇന്ന്​ ക്രിസ്​മസിന്​ ശേഷമുള്ള വമ്പൻ റിലീസുകൾ. സൂര്യയുടെ താനാ സേർന്ത കൂട്ടവും വിക്രമി​​െൻറ സ്​കെച്ചും സലിം കുമാർ സംവിധാനം ചെയ്​ത്​ ജയറാം നായകനാകുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം കൂടെ പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ക്വീനുമാണ്​ ഇന്ന്​ തിയേറ്ററുകളിലെത്തിയത്​. 

ജയറാമിനെ നായകനാക്കി ഹാസ്യ താരം സലിം കുമാർ ഒരുക്കിയ ദൈവമേ കൈതൊഴാം കെ. കുമാറാകണം ആണ്​ മലയാളത്തിൽ നിന്നുള്ള പ്രധാന റിലീസ്​. സലിം കുമാറും അനുശ്രീയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​. സ്​ത്രിയും പുരുഷനും തമ്മിലുള്ള പോരാട്ടത്തിൽ ആരുടെ വാദങ്ങളാണ്​ ശരിയെന്നതിലേക്ക്​ വിരൽ ചൂണ്ടുന്ന സിനിമ എന്നാണ്​ സലി കുമാർ ചിത്രത്തെ കുറിച്ച്​ പറഞ്ഞത്​. ചിത്രത്തിൽ ഫുട്​ബോൾ താരം മെസ്സി അഭിനയിക്കുന്നുണ്ട്​ എന്ന്​ സലിം കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

Related image

ക്വീനാണ്​ മറ്റൊരു മലയാള റിലീസ്​. ട്രൈലറിലൂടെയും പാട്ടുകളി​ലൂടെയും ശ്രദ്ധനേടിയ ചിത്രം മെക്കാനിക്കൽ എഞ്ചിനീയറിങ്ങ്​ വിദ്യാർഥികളുടെ കഥയാണ്​ പറയുന്നത്​. നവാഗതനായ ഡിജോ ജോസ്​ ആൻറണിയാണ്​ ചിത്രത്തി​​െൻറ സംവിധായകൻ.

Related image

വിജയ്​ ചന്തർ ഒരുക്കുന്ന ആക്ഷൻ ത്രില്ലറാണ്​ വിക്രമി​​െൻറ സ്​കെച്ച്​. മോഹൻലാലി​​െൻറ മാക്​സ്​ ലാബാണ് സ്കെച്ചി​​െൻറ​​ കേരളത്തിലെ തിയറ്റർ റൈറ്റ്​സ്​ സ്വന്തമാക്കിയത്​. 200ഒാളം കേന്ദ്രങ്ങളിലായി ചിത്രം പ്രദർശനം തുടങ്ങി. സൂര്യയുടെ താനാ സേർന്ത കൂട്ടവും നിരവധി തിയേറ്ററുകളിൽ ഉണ്ട്​. ഞാനും റൗഡി താനെന്ന സൂപ്പർഹിറ്റ്​ ചിത്രമൊരുക്കിയ വിഗ്​നേഷ്​ ശിവനാണ്​ ചിത്രത്തി​​െൻറ സംവിധായകൻ. അക്ഷയ്​ കുമാർ ചിത്രം സ്​പെഷ്യൽ 26 ​​െൻറ റീമേക്കാണ്​ താനാ സേർന്ത കൂട്ടം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:queenmalayalam newsmovie newsSketchdaivame kaithozham k. kumarakanamTSKMovie Release
News Summary - Todays Release - Movie News
Next Story