Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാധ്യമ വിചാരണക്ക്​...

മാധ്യമ വിചാരണക്ക്​ നിന്നു തരില്ല-ദിലീപ്​ VIDEO

text_fields
bookmark_border
മാധ്യമ വിചാരണക്ക്​ നിന്നു തരില്ല-ദിലീപ്​ VIDEO
cancel

കൊച്ചി: പൊലീസ്​​ ദിലീപി​​െൻറ മൊഴി എടുക്കാൻ തുടങ്ങി. ആലുവ പൊലീസ്​ ക്ലബ്ബിൽ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലാണ്​ മൊഴി എടുക്കുന്നത്​.  ദിലീപി​​​​െൻറ സുഹൃത്തും സംവിധായകനുമായ നാദിർഷയുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്​. നടിയെ ആക്രമിച്ച കേസ്​ സംബന്ധിച്ച്​ ബ്ലാക്ക്​ മെയിൽ ചെയ്​തുവെന്ന പരാതിയിലാണ്​ മൊഴി നൽകുന്നതെന്ന്​ ദിലീപ്​ പറയുന്നു. എന്നാൽ ബ്ലാക്​മെയിൽ കേസിലല്ല മൊഴിയെടുക്കുന്നതെന്നാണ്​ പൊലീസ്​ ഭാഷ്യം. 

നടിയെ ആക്രമിച്ച കേസിൽ ദിലീപി​​​​​​െൻറ പേരുൾപ്പെടുത്തുമെന്ന്​ പറഞ്ഞ്​ ബ്ലാക്​മെയിൽ ചെയ്​തുവെന്ന്​ ദിലീപ്​ ഏപ്രിലിൽ പരാതി നൽകിയിരുന്നു. എന്നാൽ ആ പരാതിയിൽ കേസെടുത്തിട്ടില്ലെന്നാണ്​ പൊലീസ്​ പറയുന്നത്​. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ്​ മൊഴി എടുക്കുന്നതെന്നും സുനിൽ കുമാറി​​​​​​െൻറ മൊഴിെയ കുറിച്ചും ചോദിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ്​ വൃത്തങ്ങൾ പറയുന്നു. 

കേസിൽ കുടുക്കു​െമന്ന്​ പറഞ്ഞ്​ പണം തട്ടാൻ ശ്രമിക്കുന്നു​െവന്നാണ്​ താരത്തി​​​​​​െൻറ ആരോപണം. വിഷ്​ണുവെന്നയാൾ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. വിഷ്​ണുവിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു. ദിലീപിനെ ഭീഷണിപ്പെടുത്താൻ വിഷ്​ണുവിന്​ രണ്ടു ലക്ഷം രൂപ പൾസർ സുനി വാഗ്​ദാനം ചെയ്​തുവെന്ന വാർത്തയും പുറത്തു വന്നിരുന്നു. 

അതേസമയം, മാധ്യമ വിചാരണക്ക്​ നിന്ന്​ തരില്ലെന്ന്​ ദിലീപ് പറഞ്ഞു​. പൊലീസിന്​ മൊഴി നൽകുന്നതിനായി വീട്ടിൽ നിന്ന്​ പുറപ്പെടു​േമ്പാഴാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. തനിക്ക്​ പറയാനുള്ളത്​ പൊലീസിനോടും കോടതിയോടും പറയുമെന്നും ദിലീപ്​ പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadirshablack mailattack against actressActor Dileep
News Summary - police collect the statement of dileep
Next Story