Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകന്നട പത്രത്തിൽ...

കന്നട പത്രത്തിൽ പ്രകാശ്​ രാജിന്‍റെ കോളം നിർത്തി

text_fields
bookmark_border
prakash-raj
cancel

ബംഗളൂരു: നടനും ഫാഷിസ്​റ്റ്​ വിമർശകനുമായ പ്രകാശ്​ രാജി​​െൻറ കോളം കന്നടപത്രമായ ഉദയവാണിയിൽ പ്രസിദ്ധീകരിക്കുന്നത്​ നിർത്തിയത്​ രാഷ്​ട്രീയപ്രേരിതമാണെന്ന്​ ആരോപണം. പൊടുന്നനെ ത​​െൻറ കോളം നിർത്തിയതിലെ നീരസം നടൻ ട്വിറ്ററിലൂടെ പ്രകടിപ്പിക്കുകയും ചെയ്​തു. അടുത്തിടെ ബി.ജെ.പിക്കും സംഘ്​പരിവാറിനുമെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തുവന്ന പ്രകാശ് ​രാജി​​െൻറ കോളം ഉദയവാണിയിൽ പുതിയ എഡിറ്റർ ചുമതലയേറ്റയുടനെയാണ്​ നിർത്തിയത്​. 

സെപ്റ്റംബറിൽ ബംഗളൂരുവിൽ വെടിയേറ്റ്​ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ല​േങ്കഷി​​െൻറ അടുത്ത സുഹൃത്തായ പ്രകാശ്​ രാജ്​ ഗൗരിയുടെ മരണശേഷം തീവ്രഹിന്ദുത്വത്തിനെതിരെ തുറന്ന വാക്​പോരിനിറങ്ങിയിരുന്നു. ഗൗരിയുടെ മരണ ശേഷമായിരുന്നു ഉദയവാണിയിൽ കോളം ആരംഭിച്ചതും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​, കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്​ഡെ എന്നിവർക്ക്​ പല സന്ദർഭങ്ങളിലായി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ നൽകിയ മറുപടി ഏറെ ചർച്ചയായിരുന്നു.

ഉദയവാണിയിൽ ശനിയാഴ്​ചകളിൽ കൈകാര്യം ചെയ്​തിരുന്ന കോളമാണ്​ പെ​െട്ടന്ന്​ നിർത്തിയത്​. ‘സർജിക്കൽ സ്​ട്രൈക്ക്​’ എന്ന്​ ഇതിനെ കളിയാക്കിയ പ്രകാശ്​ രാജ്​ ഇതിനുപിന്നിലെ അദൃശ്യകരങ്ങളെ ഞങ്ങൾ കാണുന്നില്ലെന്ന്​ നിങ്ങൾ വിചാരിക്കുന്നുണ്ടോ എന്നും ട്വിറ്ററിൽ ചോദിച്ചു. പുതിയ രാഷ്​ട്രീയ സംഭവവികാസങ്ങളിൽ ത​​െൻറ നിലപാട്​ വ്യക്തമാക്കാൻ പ്രകാശ്​ രാജ്​ സമൂഹമാധ്യമങ്ങൾക്കൊപ്പം ഇൗ കോളത്തെയും ഉപയോഗിച്ചിരുന്നു. ഡിസംബർ 24നാണ്​ അവസാന കോളം പ്രസിദ്ധീകരിച്ചത്​. 

കർണാടകയിലെ വൻകിട ബിസിനസ്​ ഗ്രൂപ്പായ മണിപ്പാൽ ഗ്രൂപ്പി​​െൻറ ഉടമസ്​ഥതയിലുള്ളതാണ്​ ഉദയവാണി പത്രം. മണിപ്പാൽ ഗ്രൂപ്​ ഉടമസ്​ഥനായ ഡോ. രഞ്​ജൻപൈ  ആരിൻ കാപിറ്റൽ പാർട്​ണേഴ്​സ്​ മുഖേന റിപ്പബ്ലിക്​ ടി.വിയിലും മുതൽ മുടക്കിയിട്ടുണ്ട്​. 

സംഘ്​പരിവാറി​ന്​ ഏറെ സ്വാധീനമുള്ള ഉഡുപ്പി, മംഗളൂരു അടക്കം കർണാടകയുടെ തീരമേഖലയിൽ നിരവധി വരിക്കാരുള്ള പത്രം കൂടിയാണിത്​​. മേഖലയിൽനിന്നുള്ള നിരന്തര ഇടപെടലുകളാണ്​ കോളം നിർത്താൻ കാരണമായതെന്ന്​ അറിയുന്നു. എന്നാൽ, പുതിയ എഴുത്തുകാർക്കായി അവസരമൊരുക്കാനാണ്​ കോളം നിർത്തിയതെന്നും അതിൽ അസ്വാഭാവികതയൊന്നുമില്ലെന്നുമാണ്​  അധികൃതരുടെ വിശദീകരണം. എന്നാൽ, പ്രകാശ് ​രാജിന്​ മു​​േമ്പ പത്രത്തിൽ കോളമെഴുത്ത്​ ആരംഭിച്ചവരുടെ കോളം എന്തുകൊണ്ട്​ നിർത്തുന്നില്ലെന്ന ചോദ്യത്തിന്​ കൃത്യമായ വിശദീകരണമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:columnmalayalam newsmovies newsActor Prakash RajKannada News Paper
News Summary - Kannada News Paper Stopped Actor Prakash Raj Column -Movies News
Next Story