Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര ചലച്ചിത്രമേള എട്ടു മുതൽ; 190 സിനിമകൾ

text_fields
bookmark_border
iffk2017
cancel

തിരുവനന്തപുരം: 22ാമത് അന്താരാഷ്​ട്ര ചലച്ചിത്രമേള എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. എട്ടിന്​ വൈകുന്നേരം ആറിന്​ ഉദ്ഘാടന ചിത്രമായ ‘ഇൻസൾട്ട്’ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. പ്രദർശനത്തിന്​ തൊട്ടുമുമ്പ് ഓഖി ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനമർപ്പിക്കും. മേളയുടെ മുഖ്യാതിഥിയായ ബംഗാളി നടി മാധവി മുഖർജിയും ഫെസ്​റ്റിവൽ ​െഗസ്​റ്റ്​ ഹോണറായ നടൻ പ്രകാശ് രാജും സംബന്ധിക്കും. ആ​േഫ്രാ- ഏഷ്യൻ -ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സിനിമകൾക്ക്​ പ്രാമുഖ്യം നൽകുന്നതാണ്​ ചലച്ചിത്രമേളയെന്ന്​ മന്ത്രി എ.കെ. ബാലൻ, സംസ്​ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

65 രാജ്യങ്ങളിൽനിന്നായി 190 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 40 ചിത്രങ്ങളുടെ ആദ്യ പ്രദർശനവേദികൂടിയാണ് മേള. മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കേരളത്തിൽനിന്ന് േപ്രംശങ്കർ സംവിധാനംചെയ്ത ‘രണ്ടുപേർ’, സഞ്ജു സുരേന്ദ്ര​​​െൻറ ‘ഏദൻ’ എന്നിവയാണ് മത്സര വിഭാഗത്തിലുള്ളവ. വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊക്കുറോവിനെ ആദരിക്കും. അദ്ദേഹത്തി​​െൻറ ആറു ചിത്രങ്ങൾ റെേട്രാസ്​പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. സ്​ത്രീ കഥാപാത്രങ്ങൾക്ക് പ്രാമുഖ്യമുള്ള മലയാള സിനിമകളും ഒരു വിഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇക്കൊല്ലം അന്തരിച്ച സംവിധായകരായ കെ.ആർ. മോഹനൻ, ഐ.വി. ശശി, കുന്ദൻഷാ, നടൻ ഓംപുരി, നടി ജയലളിത എന്നിവർക്ക് സ്​മരണാഞ്ജലിയർപ്പിച്ച്​ അവരുടെ ശ്രദ്ധേയമായ ചിത്രങ്ങളുടെ പ്രദർശനം നടക്കും. 15 തിയറ്ററുകളിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്​. ഏരീസ്​ പ്ലക്സിൽ ജൂറിക്കും മാധ്യമപ്രവർത്തകർക്കും ചലച്ചിത്രപ്രവർത്തകർക്കും മാത്രമായാണ് പ്രദർശനം. 11000 പാസുകളാണ്​ ഇത്തവണ അനുവദിച്ചിട്ടുള്ളത്​. 

മേളയിലെ പ്രധാന ചിത്രങ്ങൾ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. 2500 പേർക്ക് അവിടെ സിനിമ കാണാനാകും. മത്സരവിഭാഗം ചിത്രങ്ങൾ ടാഗോർ, അജന്ത, ധന്യ, രമ്യ എന്നീ തിയറ്ററുകളിൽ പ്രദർശിപ്പിക്കും. അന്താരാഷ്​ട്ര മേളകളുടെ ഡയറക്ടറും വിഖ്യാത ചലച്ചിത്ര നിർമാതാവുമായ മാർക്കോ മുള്ളർ ആണ് ജൂറി ചെയർമാൻ. സംവിധായകൻ ടി.വി. ചന്ദ്രൻ, കൊളംബിയൻ നടൻ മർലൻ മൊറീനോ, ഫ്രഞ്ച് എഡിറ്റർ മേരി സ്​റ്റീഫൻ, ആഫ്രിക്കൻ ചലച്ചിത്ര പണ്ഡിതൻ അബൂബക്കർ സനാഗോ എന്നിവരാണ് ജൂറി അംഗങ്ങൾ. 

മേളയോടനുബന്ധിച്ച് ‘തൽസമയ ശബ്​ദലേഖനം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിക്കും. ഓസ്​കർ ജേതാവ് റസൂൽ പൂക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ബംഗാളി ചലച്ചിത്രകാരി അപർണാസെൻ ജി. അരവിന്ദൻ സ്​മാരക പ്രഭാഷണം നടത്തും. ചലച്ചിത്രസംവിധായകരാവാൻ ആഗ്രഹിക്കുന്ന സ്​ത്രീകൾക്കുവേണ്ടി 12, 13 തീയതികളിലായി ദ്വിദിന ശിൽപശാല സംഘടിപ്പിച്ചിട്ടുണ്ട്. കലാ-സാംസ്​കാരികരംഗങ്ങളിലെ വിമതശബ്​ദങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് വിവിധ മേഖലകളിൽനിന്നുള്ളവർ സംസാരിക്കുന്ന ‘ട്രഡീഷൻ ഓഫ് ഡിസൻറ്’ എന്ന സംവാദവും സംഘടിപ്പിക്കുമെന്ന്​ മന്ത്രി പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film festivalmalayalam newsmovies newsIFFK 2017
News Summary - IFFK 2017 start at December 8th -movies News
Next Story