Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഡി-സിനിമാസ് ഭൂമി:...

ഡി-സിനിമാസ് ഭൂമി: രേഖകൾ ഹാജരാക്കാൻ ദിലീപിന് നോട്ടീസ്

text_fields
bookmark_border
actor dileep d cinemaas
cancel

തൃശൂർ: വിവാദമായ ചാലക്കുടിയിലെ ഡി-സിനിമാസ് ഭൂമി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഉടമസ്ഥനായ നടൻ ദിലീപിന് നോട്ടീസ്. ജില്ല സർവെ സൂപ്രണ്ട് ആണ് ദിലീപ് അടക്കം ഏഴു പേർക്ക് നോട്ടീസ് അയച്ചത്. കൂടാതെ ഈ മാസം 27ന് ഡി-സിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താനും റവന്യു വകുപ്പ് തീരുമാനിച്ചതായി വിവരം. 

ഡി-സിനിമാസ് സർക്കാർ ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കിൽ തിരിച്ചു പിടിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ചൊവ്വാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഭൂമി സംബന്ധിച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ല കലക്ടർ ഡോ. ​എ. കൗ​ശി​ഗ​​ൻ മന്ത്രിക്ക് കൈമാറിയിരുന്നു. പു​റ​മ്പോ​ക്കു​ഭൂ​മി​ക്ക് ജ​ന്മാ​വ​കാ​ശം നേ​ടി​യ​തും ക​ര​മ​ട​ച്ച​തും എ​ങ്ങ​നെ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍ട്ടി​ൽ പ​റ​യു​ന്നു. 1956 മു​ത​ലു​ള്ള രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് ക​ല​ക്ട​ര്‍ റി​പ്പോ​ര്‍ട്ട് ന​ല്‍കി​യ​ത്.

തൃശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ (മുൻ മുകുന്ദപുരം താലൂക്കിന്‍റെ ഭാഗം) കിഴക്കെ ചാലക്കുടി വില്ലേജിൽ 680/1, 681/1 എന്നീ സർവേ നമ്പറിലെ വസ്തുവാണ് ഗോപാലകൃഷ്​ണൻ എന്ന നടൻ ദിലീപ് വാങ്ങിയത്. സർക്കാർവക ഭൂമിയിൽ കൃത്രിമ ആധാരങ്ങൾ ഉണ്ടാക്കി അനധികൃത നിർമാണം നടത്തുന്നുവെന്നായിരുന്നു ജില്ലാ കലക്​ടർക്ക്​ ആദ്യം ലഭിച്ച പരാതി. സർക്കാർവക തോടും ദേവസ്വം ഭൂമിയും  കൈയേറിയെന്നും പരാതിക്കരാനായ കെ.സി സന്തോഷ് ചൂണ്ടിക്കാട്ടിയിരുന്നു. 

കൊച്ചി രാജവംശത്തിലെ വലിയ തമ്പുരാൻ വക വസ്തുക്കളാണ് സർവേ നമ്പർ 680ൽ ഉൾപ്പെട്ടസ്ഥലം. അത് ശ്രീധരമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻെറ ഊട്ടുപുര നിന്നിരുന്ന സ്ഥലമാണ്. സർവേ നമ്പർ 680/1 ലെ സ്ഥലം തോട് പുറമ്പോക്കാണ്. ഇപ്പോൾ  ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡി​​ന്‍റെ കീഴിലാണ്. റോഡി​​ന്‍റെ വികസനവുമായി ബന്ധപ്പെട്ട് 680/1ൽ നിന്ന് 23 സെന്‍റ് സർക്കാർ ഏറ്റെടുത്തിരുന്നു. ബാക്കി വസ്തു ക്ഷേത്രവുമായി ബന്ധമില്ലാതെ കിടന്നു. ആ ഭൂമിക്ക് കള്ള പ്രമാണമുണ്ടാക്കി കൈയേറ്റം നടത്തിയെന്നായിരുന്നു കലക്ടർക്ക് നൽകിയ പരാതിയിൽ സന്തോഷ്​ ചൂണ്ടിക്കാണിച്ചത്.

പരാതിയിൽ അന്നത്തെ കലക്ടർ എം.എസ്. ജയ നടപടി സ്വീകരിക്കാത്തതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു മാസത്തിനകം കലക്ടർ അന്വേഷണം നടത്തി തീർപ്പ് കൽപ്പിക്കണമെന്നായിരുന്നു 2013 ജൂലൈ മൂന്നിലെ കോടതി ഉത്തരവ്. അതോടെ ജില്ലാ ഭരണകൂടം ചലിച്ചു തുടങ്ങി. ഈ സർവേ നമ്പരുകളിൽ പുറമ്പോക്ക് വസ്തുക്കളില്ലെന്ന് സർവേയർ റിപ്പോർട്ട് നൽകി. അതി​​ന്‍റെ അടിസ്ഥാനത്തിൽ 2013 ജൂലൈ 24ന് കലക്ടർ എം.എസ് ജയ ദിലീപിന് അനുകൂലമായി ഉത്തരവും ഇറക്കി.

ഈ ഉത്തരവ് ഇറക്കുമ്പോൾ കലക്ടറുടെ മേശപ്പുറത്ത് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ചാലക്കുടി അഡീഷണൽ തഹസിൽദാരുടെ റിപ്പോർട്ട് കൂടി ഉണ്ടായിരുന്നു എന്നതാണ്​ കൗതുകകരമായ കാര്യം.  ബി.ടി.ആർ രേഖകൾ പ്രകാരം പണ്ടാരവക പാലിയത്ത് പുത്തൻ കോവിലകത്തി​​​​​​​​​െൻറ 17.5 സെന്‍റും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തി​​​​​​​​​െൻറ 17.5 സ​​​​​​​െൻറ്​ ഭൂമിയും അദ്ദേഹം കണ്ടത്തി.  

സെറ്റിൽമ​​​​െൻറ് രജിസ്​റ്റർ പ്രകാരം തോട് പുറമ്പോക്കായി 35 സ​​​​​​​െൻറ് സ്ഥലവുമുള്ളതായി തഹസിൽദാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ റിപ്പോർട്ട് അട്ടിമറിച്ച് ‘തോട് പുറമ്പോക്കിൽ ഉൾപ്പെടുന്ന ഭൂമിയല്ല’ എന്ന സർവേയറുടെ റിപ്പോർട്ടിൻെറ മാത്രം അടിസ്ഥാനത്തിൽ കലക്ടർ എം.എസ്.ജയ  പരാതി തള്ളി ഉത്തരവിറക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrevenue deptmalayalam newsd cinemas land issueActor Dileep
News Summary - chalakudy d cinemas land issue: revenue dept produce notice to actor dileep -kerala news
Next Story