Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംവിധായകൻ ജീൻ പോൾ...

സംവിധായകൻ ജീൻ പോൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്​ പൊലീസ്​

text_fields
bookmark_border
സംവിധായകൻ ജീൻ പോൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്​ പൊലീസ്​
cancel

കൊ​ച്ചി:  യു​വ​ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ എ​തി​ർ​ക​ക്ഷി​ക​ളാ​യ സം​വി​ധാ​യ​ക​ൻ ജീ​ൻ പോ​ൾ ലാ​ൽ അ​ട​ക്ക​മു​ള്ള​വ​ർ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ പൊ​ലീ​സ്. 

ജീ​ൻ പോ​ളി​ന്​ പു​റ​മെ കേ​സി​ലു​ൾ​പ്പെ​ട്ട ന​ട​ൻ ശ്രീ​നാ​ഥ്​ ഭാ​സി, അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ്​ വേ​ണു​ഗോ​പാ​ൽ, അ​സി.​ഡ​യ​റ​ക്​​ട​ർ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി മു​മ്പാ​കെ പൊ​ലീ​സ്​  ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്.  എ​തി​ർ​ക​ക്ഷി​ക​ൾ സ​മൂ​ഹ​ത്തി​ൽ ഉ​ന്ന​ത സ്വാ​ധീ​ന​മു​ള്ള​വ​രും സി​നി​മ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​ണ്.

ഇ​വ​ർ ഇ​തു​വ​രെ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​. സാ​ക്ഷി​ക​ളും സി​നി​മ മേ​ഖ​ല​യി​ൽ​നി​ന്ന്​ ത​ന്നെ ഉ​ള്ള​വ​രാ​യ​തി​നാ​ൽ അ​വ​രെ സാ​മ്പ​ത്തി​ക​മാ​യി സ്വാ​ധീ​നി​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ഇ​ട​യു​ണ്ടെ​ന്ന്​ തൃ​ക്കാ​ക്ക​ര അ​സി.​ക​മീ​ഷ​ണ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

കേ​സി​നാ​ധാ​ര​മാ​യ ഹ​ണീ ബീ ​ര​ണ്ട്​ സി​നി​മ​യു​ടെ മൂ​ല തി​ര​ക്ക​ഥ​യും മ​റ്റും തെ​ളി​വി​ലേ​ക്കാ​യി ശേ​ഖ​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ ജാ​മ്യം ന​ൽ​കു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്​ തെ​റ്റാ​യ സ​ന്ദേ​ശം ​പ്ര​ച​രി​ക്കാ​ൻ ഇ​ട​യാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film directorHoney Bee 2movie newsjeen paul lalactress hate case
News Summary - actress hate case: honey bee 2 director jeen paul lal -movie news
Next Story