Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅപകീർത്തി പരാമർശം:...

അപകീർത്തി പരാമർശം: മൈസൂരു എം.പിക്കെതിരെ നിയമനടപടിയുമായി നടൻ പ്രകാശ് രാജ്

text_fields
bookmark_border
അപകീർത്തി പരാമർശം: മൈസൂരു എം.പിക്കെതിരെ നിയമനടപടിയുമായി നടൻ പ്രകാശ് രാജ്
cancel

ബംഗളൂരു: നവമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയ ബി.ജെ.പിയുടെ മൈസൂരു^കുടക് എം.പി പ്രതാപ് സിംഹക്കെതിരെ നിയമനടപടിയുമായി നടൻ പ്രകാശ് രാജ്. പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് എം.പിക്ക് താരം വക്കീൽ നോട്ടീസ് അയച്ചു. മാപ്പു പറഞ്ഞില്ലെങ്കിൽ ക്രമിനൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. നവമാധ്യമങ്ങളിലെ ട്രോൾ ഭീഷണിക്കെതിരെ ഹാഷ്​ടാഗ്​ കാമ്പയിനിനും നടൻ തുടക്കമിട്ടു.

ട്രോൾ ഭീഷണിയുടെ മുഖ്യതലവനാണ് പ്രതാപ് സിംഹയെന്ന് നടൻ കുറ്റപ്പെടുത്തി. യഥാർഥ ജീവിതത്തിൽ താൻ ക്രൂരനാണെന്നും അഞ്ചു വയസ്സുള്ള മകൻ മരിച്ചതി​െൻറ ദുഃഖത്തിൽ ഭാര്യ കഴിയുമ്പോഴും താൻ ജീവിതം ആസ്വദിക്കുകയായിരുന്നുവെന്ന അദ്ദേഹത്തി​െൻറ പോസ്​റ്റ് വേദനിപ്പിച്ചു. അതിനാലാണ് വക്കീൽ നോട്ടീയ് അയക്കാൻ തീരുമാനിച്ചതെന്നും ഇത്തരം ട്രോളുകൾക്ക് അവസാനം കുറിക്കേണ്ടതുണ്ടെന്നും നടൻ ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

സിംഹ തുടർച്ചയായി കുറ്റം ചെയ്യുന്നയാളാണ്. അന്തരിച്ച മുൻ മന്ത്രി എച്ച്.എസ്. മഹാദേവ പ്രസാദി​െൻറ ഭാര്യ ഗീത ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അവർക്കെതിരെയും അപകീർത്തി പരാമർശം നടത്തിയിരുന്നു. പാർട്ടി സ്ഥാനാർഥിയുടെ പരാജയത്തിനു കാരണം അദ്ദേഹത്തി​െൻറ വിവാദ പരാമർശമാണ്. 

നഷ്​ടപരിഹാരമായി സിംഹയിൽനിന്ന് തനിക്ക് പണം ആവശ്യമില്ല. വിവാദ പരാമർശത്തിനെതിരെ പൊതുജനങ്ങളുടെ മുന്നിൽ മാപ്പു പറയണം. 
നവമാധ്യമ അക്കൗണ്ടുകളിൽനിന്ന് വിവാദ പരാമർശം പിൻവലിക്കണം. വക്കീൽ നോട്ടീസിനോട് പ്രതികരിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും പ്രകാശ്​ രാജ് വ്യക്തമാക്കി. സുഹൃത്തും മുതിർന്ന മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനംപാലിക്കുന്നതിനെ ചോദ്യംചെയ്ത് പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediatrollingmalayalam newsmovie newsPrakash Raj
News Summary - Actor Prakash Raj Sends Legal Notice to BJP MP for Trolling-Movie News
Next Story