Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസോളോയുടെ...

സോളോയുടെ ക്ലൈമാക്​സ്​ മാറ്റിയത്​ ത​െൻറ അറിവോടെയല്ലെന്ന്​ സംവിധായകൻ

text_fields
bookmark_border
Solo
cancel

ദുൽഖർ സൽമാൻ നായകനാവുന്ന സോളോയുടെ ക്ലൈമാക്​സ്​ മാറ്റിയത്​ ത​​​െൻറ അറിവോടെയല്ലെന്ന്​ സംവിധായകൻ ബിജോയ്​ നമ്പ്യാർ. ട്വിറ്ററിലൂടെയാണ്​ ​ക്ലൈമാക്​സ്​ മാറ്റിയത്​ സംബന്ധിച്ച്​ സംവിധായക​​െൻറ പ്രതികരണം പുറത്ത്​ വന്നത്​. 

സോളോയുടെ ക്ലൈമാക്​സ്​ മാറ്റിയതിനെ സംബന്ധിച്ച്​ ചോദിക്കുന്നവരോട്​ എനിക്ക്​ ഒന്നേ പറയാനുള്ളു അത്​ ത​​െൻറ അറിവോടെയല്ലെന്ന്​ ബിജോയ്​ ട്വിറ്ററിൽ കുറിച്ചു. ക്ലൈമാക്​സ്​ മാറ്റം നല്ലതാണെങ്കിലും മോശമാണെങ്കിലും താൻ ത​​െൻറ സിനിമക്കൊപ്പമാണെന്നും ബിജോയ്​ പറഞ്ഞു.

നാല് ചിത്രങ്ങളുടെ ആന്തോളജിയാണ് ചിത്രം. വേൾഡ് ഓഫ് രുദ്ര, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതിൽ രുദ്രയുടെ ക്ലൈമാക്സ് ആണ് റിഎഡിറ്റ് ചെയ്ത് പുറത്തുവന്നിരിക്കുന്നത്.ഇംഗ്ലീഷ്​, തമിഴ്​ ഭാഷങ്ങളിൽ പുറത്തിറക്കുന്ന ചിത്രത്തിൽ ആർതി വെങ്കിടേഷാണ്​ ദുൽഖറി​​​​​​​​െൻറ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് തംഹങ്കർ എന്നിവർ മറ്റ്​ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്​ത്​ അവസാനമായി പുറത്തിറങ്ങിയ ചിത്രം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesbejoy nambiarmalayalam newssoloClimax change
News Summary - Solo’ climax changed; was done without my consent, says Bejoy Nambiar–Movies
Next Story