Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആ​രോ​പ​ണ​ങ്ങ​ളു​ടെ...

ആ​രോ​പ​ണ​ങ്ങ​ളു​ടെ പു​ക​മ​റ​യി​ൽ സി​നി​മ ന​ശി​ക്കി​ല്ല –സ​ത്യ​ൻ അ​ന്തി​ക്കാ​ട്​ 

text_fields
bookmark_border
ആ​രോ​പ​ണ​ങ്ങ​ളു​ടെ പു​ക​മ​റ​യി​ൽ സി​നി​മ ന​ശി​ക്കി​ല്ല –സ​ത്യ​ൻ അ​ന്തി​ക്കാ​ട്​ 
cancel

മ​സ്​​ക​ത്ത്​: ആ​രോ​പ​ണ​ങ്ങ​ളു​ടെ പു​ക​മ​റ​യി​ൽ സി​നി​മ ന​ശി​ക്കി​ല്ലെ​ന്ന്​ സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്. ക​ഴി​വു​ള്ള പു​തി​യ ആ​ളു​ക​ൾ സി​നി​മ​യി​ൽ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. ഇ​വ​രി​ലൂ​ടെ മ​ല​യാ​ള സി​നി​മ നി​ല​നി​ൽ​ക്കും. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​​​​െൻറ ഒാ​ണാ​ഘോ​ഷ​ത്തി​ൽ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി പ​െ​ങ്ക​ടു​ക്കാ​ൻ എ​ത്തി​യ സ​ത്യ​ൻ അ​ന്തി​ക്കാ​ട്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.  

വി​വാ​ദ​ങ്ങ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന മേ​ഖ​ല​യാ​ണ്​ സി​നി​മ. പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ എ​ന്നും സി​നി​മ ക​ട​ന്നു​പോ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തൊ​ന്നും പ്രേ​ക്ഷ​ക​രെ തി​യ​റ്റ​റു​ക​ളി​ൽ​നി​ന്ന്​ അ​ക​റ്റി​യെ​ന്ന്​ ക​രു​തു​ന്നി​ല്ല. ന​ല്ല സി​നി​മ​ക​ളു​ടെ അ​ഭാ​വ​മാ​ണ്​ പ്രേ​ക്ഷ​ക​രു​ടെ കു​റ​വി​ന്​ കാ​ര​ണം. ക​ഴി​വു​ള്ള യു​വ ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ളി​ലൂ​ടെ ന​ല്ല സി​നി​മാ സം​സ്​​കാ​രം വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ ഉ​ണ്ടാ​യി​വ​രു​ന്ന​ത്​ സ​ന്തോ​ഷ​മു​ള്ള​താ​ണ്. ഇൗ ​പു​തി​യ ത​ല​മു​റ​യു​ടെ കൂ​ടെ സ​ഞ്ച​രി​ക്കാ​നാ​ണ്​ ത​നി​ക്ക്​ ഇ​ഷ്​​ട​മെ​ന്നും സ​ത്യ​ൻ അ​ന്തി​ക്കാ​ട്​ പ​റ​ഞ്ഞു. 

സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ല​നി​ൽ​പ്​ സൃ​ഷ്​​ടി​യി​ൽ ആ​യി​രി​ക്ക​ണം. അ​വാ​ർ​ഡു​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും അ​ട​ക്കം ബാ​ക്കി​യെ​ല്ലാം പ​രി​വേ​ഷ​ങ്ങ​ളാ​ണ്. ഒാ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ൽ അ​ഭി​ര​മി​ക്കു​േ​മ്പാ​ൾ ആ​ണ്​ അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ലെ​ന്ന്​ തോ​ന്നു​ന്ന​ത്. ഒാ​രോ വി​ജ​യ​ങ്ങ​ളെ​യും സ​മ്മാ​ന​ങ്ങ​ളാ​യും അം​ഗീ​കാ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹ​ന​ങ്ങ​ളു​മാ​യും ക​രു​തി​യാ​ൽ ഇൗ ​അ​വ​സ്​​ഥ ഉ​ണ്ടാ​കി​ല്ല. പ​ഴ​യ​കാ​ല വി​ജ​യ സി​നി​മ​ക​ളു​ടെ രീ​തി​യി​ൽ എ​ന്തു​കൊ​ണ്ട്​ പു​തി​യ ചി​ത്ര​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന്​ ചോ​ദ്യം ഉ​യ​രാ​റു​ണ്ട്. ഒാ​രോ വി​ജ​യ ചി​ത്ര​ങ്ങ​ളും അ​ത​ത്​ കാ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​താ​ണ്.

കാ​ലം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച്​ സ​മൂ​ഹ​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ ചി​ത്ര​ങ്ങ​ളി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നും സ​ത്യ​ൻ അ​ന്തി​ക്കാ​ട്​ പ​റ​ഞ്ഞു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ സി​നി​മാ നി​രൂ​പ​ണ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​ല​പ്പോ​ഴും അ​തി​രു​ക​ട​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, അ​വ ക​ണ്ടി​ല്ലെ​ന്നു​ ന​ടി​ക്കാ​റാ​ണ്​ പ​തി​വ്. ഇ​ത്ത​രം നി​രൂ​പ​ണ​ങ്ങ​ൾ വാ​യി​ച്ചും വി​ല​യി​രു​ത്തി​യു​മ​ല്ല കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​രും സി​നി​മ കാ​ണു​ന്ന​ത്. കാ​മ്പു​ള്ള​തെ​ന്ന്​ തോ​ന്നു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ അ​ടു​ത്ത സി​നി​മ​ക​ളി​ൽ പ​രി​ഹ​രി​ക്കാ​റു​ണ്ടെ​ന്നും സ​ത്യ​ൻ അ​ന്തി​ക്കാ​ട്​ പ​റ​ഞ്ഞു. പു​തി​യ സി​നി​മ ശ്രീ​നി​വാ​സ​നു​മാ​യി ചേ​ർ​ന്നു​ള്ള​താ​ണ്. 16 വ​ർ​ഷ​ത്തി​ന്​ ശേ​ഷ​മാ​ണ്​  ത​ങ്ങ​ൾ ഒ​രു​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ല​യാ​ളം വി​ഭാ​ഗം ക​ൺ​വീ​ന​ർ ടി. ​ഭാ​സ്​​ക​ര​ൻ, കോ. ​ക​ണ്‍വീ​ന​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ കൃ​തീ​ഷ്, പി.​എം. മു​ര​ളീ​ധ​ര​ൻ, ര​ഘു​പ്ര​സാ​ദ്​ കാ​ര​ണ​വ​ർ, കു​ട്ട്യാ​ലി, സി​ന്ധു സു​രേ​ഷ്, ര​മ്യ ഡെ​ൻ​സി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newssathian anthikkad
News Summary - sathian anthikkad-oman-gulf news
Next Story