Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസാൾട്ട്​ ആൻഡ്​ പെപ്പർ...

സാൾട്ട്​ ആൻഡ്​ പെപ്പർ ലുക്കിൽ മോഹൻലാൽ; വില്ലൻ ടീസർ പുറത്തിറങ്ങി

text_fields
bookmark_border
സാൾട്ട്​ ആൻഡ്​ പെപ്പർ ലുക്കിൽ മോഹൻലാൽ; വില്ലൻ ടീസർ പുറത്തിറങ്ങി
cancel

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്​ണൻ സംവിധാനം ചെയ്യുന്ന വില്ലൻ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഫേസ്​ബുക്കിലൂടെയാണ്​ ടീസറി​െൻറ ലോഞ്ചിങ്​ നിർവഹിച്ചത്​. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന്​ ആളുകളാണ്​ വില്ലൻ ടീസർ കണ്ടത്​. മോഹൻ ലാൽ ഇരട്ട ഗെറ്റപ്പിലെത്തുന്ന ചിത്രമാണ്​ വില്ലൻ.

8 കെ റെസല്യൂഷനിലാണ്​ സിനിമ ഒരുങ്ങുന്നത്​. ഇന്ത്യയിലെ ആദ്യ 8 കെ റെസല്യൂഷൻ ചിത്രമായിരിക്കും വില്ലൻ. വിണ്ണൈ താണ്ടി വരുവായ, നൻപൻ എന്നീ ചിത്രങ്ങളുടെ കാമറ ചലിപ്പിച്ച രാജീവ്​ പരമഹംസയാണ്​ വില്ല​െൻറയും കാമറ കൈകാര്യം ചെയ്യുന്നത്​. വി.എഫ്​.എക്​സിനും സ്​പെഷ്യൽ ഇഫക്​ട്​സിനും പ്രാധാന്യം നൽകുന്ന ചിത്രം 30 കോടി രൂപ മുതൽമുടക്കിലാണ്​ അണിയിച്ചൊരുക്കുന്നത്​. സിനിമയുടെ സാ​േങ്കതിക പ്രവർത്തകരെല്ലാം വിദേശത്ത്​ നിന്നുള്ളവരാണ്​. പോളണ്ടിൽ നിന്നുള്ള കമ്പനിയാണ്​ വി.എഫ്​.എക്​സ്​ കൈകാര്യം ചെയ്യുന്നത്​.

മോഹൻലാലി​െൻറ സാൾട്ട്​ പെപ്പർ ലുക്കാണ്​ സിനിമയുടെ മറ്റൊരു പ്രത്യേകത​. എന്നും എ​പ്പോഴും എന്ന ചിത്രത്തിന്​ ശേഷം മഞ്​ജുവാര്യരും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ്​ വില്ലൻ. 'ഗുഡ് ഇൗസ്​​​ ബാഡ്​' എന്നതാണ്​ വില്ല​െൻറ ടാഗ്​ലൈൻ.

സിനിമയിൽ വിരമിച്ച പൊലീസ്​ ഉദ്യോഗസ്ഥനായാണ്​ മോഹൻലാൽ എത്തുന്നത്​. തമിഴ്​ നടൻ വിശാൽ, ഹൻസിക, തെലുങ്ക്​ നടി റാഷി ഖന്ന, തെലുങ്ക്​ താരം ശ്രീകാന്ത്​ എന്നിവരും സിനിമയിൽ അഭിനയിപ്പിക്കുന്നുണ്ട്​. പുലിമുരുകനായി സംഘട്ടന രംഗങ്ങൾ ഒരുക്കിയ പീറ്റർഹെയിനാണ്​ വില്ല​െൻറയും സംഘട്ടനം ഒരുക്കിയത്​. റോക്​ലൈൻ വെങ്കിടേഷ്​ ചിത്രം നിർമ്മിക്കുന്നത്​. കലാസംവിധാനം ഗോകുൽ ദാസ്​, സംഗീതം ഫോർ മ്യൂസിക്​, വസ്​ത്രാലങ്കാരം- പ്രവീൺ വർമ. മിസ്​റ്റർ ഫ്രോഡിന്​ ശേഷം ബി.ഉണ്ണികൃഷ്​ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ്​ വില്ലൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:villan
News Summary - mohanlal in salt and pepper look; villan teaser relesed
Next Story