Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമാസ്റ്റർപീസ് 21ന്...

മാസ്റ്റർപീസ് 21ന് തിയേറ്ററുകളിൽ

text_fields
bookmark_border
Masterpiece
cancel

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് 21ന് തിയേറ്ററുകളിലെത്തും. നൂറു കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റർ പീസ്. മാസ്റ്റർ ഓഫ് മാസസ് എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ എഡ്ഡി എന്ന കൊളേജ് പ്രൊഫസറായാണ്  മമ്മൂട്ടി എത്തുന്നത്.

കുഴപ്പക്കാരായ കൊളേജ് വിദ്യാർഥികൾ പഠിക്കുന്ന കൊളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസർ എത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. അതേ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് എഡ്ഡി. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്. 

മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകൾ ട്രെയിലർ കണ്ട് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. തെന്നിന്ത്യയിലെ ആക്ഷന്‍ കോറിയോഗ്രാഫര്‍മാരായ സ്റ്റണ്ട് സെല്‍വ, കനല്‍കണ്ണന്‍, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റര്‍, മാഫിയാ ശശി എന്നിവരുടെ ആദ്യത്തെ ഒത്തുചേരല്‍ കൂടിയാണ് ഈ മലയാള ചിത്രം. പതിവ് ആക്ഷന്‍ രംഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ  ആക്ഷന്‍ ടീമിന്റെ പ്രകടനം. 

ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നു. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.ഗോകുൽസുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ,മഹിമ നമ്പ്യാർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ബിഗ് ബജറ്റ് ചിത്രം റോയൽ സിനിമാസി​​​​​​െൻറ ബാനറിൽ മുൻ പ്രവാസിയായ സി.എച്ച് മുഹമ്മദ് 17 കോടി ചെലവിട്ടാണ് നിർമിക്കുന്നത്. മേളം മുതല്‍ മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും മുടങ്ങാതെ കണ്ടു വരുന്ന ആരാധകൻ കൂടിയാണ് ഈ നിര്‍മ്മാതാവ്. തന്‍റെ ഇഷ്ട നായകനോടുള്ള ആരാധനയാണ് മമ്മൂട്ടിയുടെ ഒരു സ്റ്റൈലിഷ് മാസ് ചിത്രം നിര്‍മ്മിക്കാന്‍ ത െപ്രേരിപ്പിച്ചതെന്നും നിര്‍മ്മാതാവ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottymalayalam newsmovie newsMasterpiece
News Summary - Masterpiece Reaches Screens on 21st-Movie News
Next Story