കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ദിലീപും അമ്മയും 

01:03 AM
12/08/2017
നടൻ ദിലീപിനെ കണ്ടശേഷം ആലുവ സബ് ജയിലിൽനിന്ന് പുറത്തേക്കിറങ്ങുന്ന അമ്മ സരോജിനിയമ്മ
ആ​ലു​വ: സ​ബ് ജ​യി​ലി​ലെ ത​ട​വു​പു​ള്ളി​യാ​യി മ​ക​നെ ക​ണ്ട​പ്പോ​ൾ ന​ട​ൻ ദി​ലീ​പി‍​െൻറ അ​മ്മ​ക്ക്  സ​ഹി​ക്കാ​നാ​യി​ല്ല. ത​നി​ക്ക് എ​ല്ലാ സൗ​ഭാ​ഗ്യ​ങ്ങ​ളും കൊ​ണ്ടു​ത​ന്ന മ​ക​ൻ ജ​യി​ൽ​പു​ള്ളി​യാ​യി ക​ണ്ട അ​മ്മ സ​രോ​ജി​നി​യ​മ്മ​ക്ക് സ​ങ്ക​ടം  മ​റ​ച്ചു​െ​വ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഒ​രു മാ​സ​ത്തി​നു​ശേ​ഷം മ​ക​നെ ക​ണ്ട അ​മ്മ ഇ​ത്ര​യും നാ​ൾ ഉ​ള്ളി​ലൊ​തു​ക്കി​യ വേ​ദ​ന​യ​ത്ര​യും പൊ​ട്ടി​ക്ക​ര​ച്ചി​ലാ​യി പു​റ​ത്തു​വ​ന്നു. ഇ​തോ​ടെ ദി​ലീ​പും അ​മ്മ​യെ കെ​ട്ടി​പ്പി​ടി​ച്ച് ക​ര​ഞ്ഞു.  

ഒ​രു  മാ​സ​മാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ദി​ലീ​പി​നെ കാ​ണാ​നാ​ണ് അ​മ്മ  സ​രോ​ജി​നി​യ​മ്മ ആ​ലു​വ സ​ബ്‌​ജ​യി​ലി​ലെ​ത്തി​യ​ത് . വെ​ള്ളി​യാ​ഴ്‌​ച വൈ​കീ​ട്ട് 3.25ഓ​ടെ​യാ​ണ് അ​വ​ര്‍  എ​ത്തി​യ​ത്. ദി​ലീ​പി‍​െൻറ സ​ഹോ​ദ​രി ഭ​ര്‍ത്താ​വ് സു​രാ​ജ് അ​തി​ന് മു​േ​മ്പ  ജ​യി​ലി​ലെ​ത്തി അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചി​രു​ന്നു. ജ​യി​ല്‍ സൂ​പ്ര​ണ്ട് അ​നു​മ​തി  ന​ല്‍കി​യ​തോ​ടെ  അ​മ്മ​യും വ​ന്നു. പ​ത്ത് മി​നി​റ്റ്  ജ​യി​ലി​ല്‍ ചെ​ല​വ​ഴി​ച്ചു. ക​ര​ച്ചി​ലി​നി​ടെ ഇ​രു​വ​ർ​ക്കും അ​ധി​ക​ം സം​സാ​രി​ക്കാ​നാ​യി​ല്ല. എ​ങ്കി​ലും വീ​ട്ടു​കാ​ര്യ​ങ്ങ​ളും മ​റ്റും പ​ങ്കു​െ​വ​ച്ചു. ഭാ​ര്യ കാ​വ്യ​യെ​യും മ​ക​ള്‍  മീ​നാ​ക്ഷി​യെ​യും കു​റി​ച്ച്​ അ​മ്മ​യോ​ട് ദി​ലീ​പ് തി​ര​ക്കി. മീ​നാ​ക്ഷി​യെ ന​ന്നാ​യി നോ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ണ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തെ​ന്ന അ​മ്മ​യു​ടെ  ചോ​ദ്യ​ത്തി​ന് ഉ​ട​ന്‍ വ​രാ​മെ​ന്നു പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റി. 

സ​ഹോ​ദ​ര​ന്‍ അ​നൂ​പും അ​മ്മ​ക്കൊ​പ്പം ദി​ലീ​പി​നെ കാ​ണാ​ന്‍ എ​ത്തി​യി​രു​ന്നു. സി.​സി.​ടി.​വി കാ​മ​റ​യു​ള്ള ഗാ​ർ​ഡി​​െൻറ മു​റി​യി​ലാ​ണ്​ കൂ​ടി​ക്കാ​ഴ്‌​ച ഒ​രു​ക്കി​യ​ത്. 3.39ന് ​നി​റ​മി​ഴി​ക​ളോ​ടെ​യാ​ണ് സ​രോ​ജ​നി​യ​മ്മ​യും അ​നൂ​പും ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ​ത്.

COMMENTS