Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right...

അ​ഭ്യൂ​ഹമല്ലെന്നറിഞ്ഞ്​ ഞെട്ടിത്തരിച്ച് ബോളിവുഡ് 

text_fields
bookmark_border
sridevi
cancel

മും​ബൈ: ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി പ​ല​രു​ടെ മൊ​ബൈ​ലി​ലും ആ ​സ​ന്ദേ​ശ​മെ​ത്തി. ‘ശ്രീ​ദേ​വി ഇൗ​സ്​ നോ ​മോ​ര്‍’. വെ​റും അ​ഭ്യൂ​ഹം. അ​തെ, അ​ഭ്യൂ​ഹം​ത​ന്നെ​യാ​ണെ​ന്ന് മ​ന​സ്സി​നെ തി​രു​ത്തി അ​വ​ര്‍ ഉ​റ​ക്ക​ത്തി​ലേ​ക്ക് തി​രി​ച്ചു. എ​ന്നാ​ല്‍, അ​വ​ര്‍ക്ക് ഉ​റ​ങ്ങാ​നാ​യി​ല്ല. ഒ​ടു​വി​ല്‍ അ​ത് അ​ഭ്യൂ​ഹ​മ​ല്ല സ​ത്യ​മാ​ണെ​ന്ന​റി​ഞ്ഞ് അ​വ​ര്‍ ത​രി​ച്ചു​പോ​യി. ബോ​ണി ക​പൂ​റി​​െൻറ സ​ഹോ​ദ​ര​ന്‍ സ​ഞ്ജ​യ് ക​പൂ​റാ​ണ് ശ്രീ​ദേ​വി​യു​ടെ മ​ര​ണ​വാ​ര്‍ത്ത സ്ഥി​രീ​ക​രി​ച്ച​ത്. 

‘ശ്രീ​ദേ​വി​യെ കൊ​ന്ന ദൈ​വ​ത്തെ വെ​റു​ക്കു​ന്നു. അ​കാ​ല​ത്തി​ല്‍ മ​ര​ണം വ​രി​ച്ച ശ്രീ​ദേ​വി​യെ​യും വെ​റു​ക്കു​ന്നു’ എ​ന്നാ​യി​രു​ന്നു രാം​ഗോ​പാ​ല്‍ വ​ര്‍മ​യു​ടെ പ്ര​തി​ക​ര​ണം. അ​സാ​ധാ​ര​ണ​മാ​യ പ്ര​യാ​സം ത​ന്നെ അ​ല​ട്ടു​ന്നു​വെ​ന്നാ​ണ് അ​മി​താ​ഭ്​ ബ​ച്ച​​െൻറ ആ​ദ്യ പ്ര​തി​ക​ര​ണം. ഒ​രു യു​ഗം അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു. മ​നോ​ഹ​ര​മാ​യ ഒ​രു കാ​വ്യം തീ​ര്‍ന്നി​രി​ക്കു​ന്നു -ശേ​ഖ​ര്‍ ക​പൂ​ര്‍ കു​റി​ക്കു​ന്നു. ശ്രീ​ദേ​വി​യു​ടെ അ​കാ​ല വി​യോ​ഗം ത​ന്നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി ആ​മി​ര്‍ ഖാ​ൻ. ക​ണ്ണീ​ര്‍ നി​ല്‍ക്കു​ന്നി​ല്ലെ​ന്ന്​ സു​സ്​​മി​ത സെ​ന്‍. ന​ടു​ക്കം വാ​ക്കു​ക​ള്‍ക്ക്​ അ​തീ​ത​മെ​ന്ന് അ​ക്ഷ​യ് കു​മാ​ർ. ഞെ​ട്ടി​പ്പോ​യി.

ആ ​ചി​രി​യും വ​ര്‍ത്ത​മാ​ന​വും മ​ന​സ്സി​ല്‍ തെ​ളി​യു​ന്നു. അ​വി​ശ്വ​സ​നീ​യം -കാ​ജോ​ലി​​െൻറ വാ​ക്കു​ക​ളാ​ണി​ത്. സി​നി​മ​യി​ലെ ആ​ദ്യ രം​ഗം ശ്രീ​ദേ​വി​ക്ക് ഒ​പ്പ​മാ​യി​രു​ന്നു. അ​വ​രു​ടെ മു​ന്നി​ല്‍ വി​റ​യ​ലോ​ടെ​യാ​ണ് നി​ന്ന​ത്. ത​ന്നെ സ​മാ​ധാ​നി​പ്പി​ക്കാ​ന്‍ വി​റ​ക്കു​ന്ന​താ​യി അ​വ​രും അ​ഭി​ന​യി​ച്ചു. ചി​രി​ച്ചു​പോ​യി. വി​റ നി​ല്‍ക്കു​ന്ന​തു വ​രെ ചി​രി​ച്ചു -ഋ​ത്വി​ക് റോ​ഷ​​െൻറ ഓ​ര്‍മ​ക​ള്‍. അ​തൊ​രു അ​ഭ്യൂ​ഹം മാ​ത്ര​മാ​യി​രി​ക്ക​ട്ടെ എ​ന്ന പ്രാ​ര്‍ഥ​ന​യി​ലാ​ണ് ഇ​പ്പോ​ഴും ഊ​ര്‍മി​ള മ​ണ്ടൊ​ത്​​ക​ർ. വ​ല്ലാ​ത്തൊ​രു വാ​ര്‍ത്ത​യി​ലേ​ക്കാ​ണ് താ​ന്‍ ഉ​ണ​ര്‍ന്ന​തെ​ന്നും നി​ക​ത്താ​നാ​കാ​ത്ത വി​ട​വാ​ണ് ശ്രീ​ദേ​വി​യു​ടെ വി​യോ​ഗ​മെ​ന്നും മാ​ധു​രി ദീ​ക്ഷി​ത്. പ്രി​യ താ​ര​ത്തെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​ന്‍ ബാ​ന്ദ്ര​യി​ലെ​യും ജു​ഹു​വി​ലെ​യും വീ​ടു​ക​ള്‍ക്കു മു​ന്നി​ല്‍ ആ​രാ​ധ​ക​ര്‍ കാ​ത്തു​നി​ല്‍ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviessridevimalayalam newsbollywood actress
News Summary - Bollywood actress sridevi death news-MOVIES
Next Story