Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപത്തനാപുരത്ത്​...

പത്തനാപുരത്ത്​ കൂടെനിന്നവർ കാലുവാരി –ഭീമൻ രഘ​ു

text_fields
bookmark_border
പത്തനാപുരത്ത്​ കൂടെനിന്നവർ കാലുവാരി –ഭീമൻ രഘ​ു
cancel
camera_alt???? ???

മനാമ: പത്തനാപുരം ഉപതെരഞ്ഞെടുപ്പിൽ ബി.​െജ.പി സ്ഥാനാർഥിയായ ശേഷമുള്ള പേരിലുള്ള ദുരനുഭവങ്ങൾ തുറന്ന്​ പറഞ്ഞ്​ ചലചിത്ര നടൻ ഭീമൻരഘു. ബഹ്​റൈനിൽ ബന്​ധുവി​​​​െൻറ കട ഉദ്​ഘാടനത്തിനായി ​ എത്തിയതായിരുന്നു അദ്ദേഹം. കുട്ടിക്കാലം മുതലെ ആർ.എസ്​.എസിനോട്​ താൽപ്പര്യമുണ്ട്​. ഇന്ത്യ ഭരിക്കുന്ന നരേദ്ര മോദിയോടുള്ള വ്യക്തിപരമായ ഇഷ്​ടമാണ്​ താൻ ബി.​െജ.പിയുടെ സ്ഥാനാർഥിയാകാനുള്ള പ്രധാന കാരണം. ഒപ്പം പത്തനാപുരം സ്​കൂളിലെ പൂർവ്വ വിദ്യാർഥിയുമാണ്​. മൽസരത്തി​​​​െൻറ തുടക്കത്തിൽ വിജയ സാധ്യത ശക്തമായിരുന്നു. ആദ്യ 10 ദിവസം  നല്ല രീതിയിലുള്ള പ്രചാരണവും പ്രതികരണവും കിട്ടി. 
അതോടെ പ്രതീക്ഷയും കൂടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ പ്രവർത്തകരായി കൂടെ നിന്നവർ പലരും കാലുവാരിയതായും ഭീമൻരഘു തുറന്നടിച്ചു. മറ്റ് വല്ല സ്വാധിനത്തി​​​​െൻറ   ഫലമായായിരിക്കും പ്രവർത്തകർ പിന്നോട്ട് പോയതും തന്നോട് ആ രീതിയിൽ  പെരുമാറിയതും എന്നും തോന്നി. തെരഞ്ഞെടുപ്പ് ദിവസം അടുക്കുംതോറും  കൂടെ പാർട്ടിയും പാർട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി. 

സുരേഷ് ഗോപിയെ  പലവട്ടം പ്രചരണത്തിന്​ വിളിച്ചിട്ടും  അദ്ദേഹം  പത്തനാപുരത്ത്​ മാത്രം വന്നില്ല. ഒര​ു ദിവസം മാത്രം 10 തവണ താൻ ഫോണിൽ വിളിച്ചിട്ടും വരാത്തപ്പോൾ വിഷമം തോന്നി. ഫലം വന്നപ്പോൾ തനിക്ക്​ വോട്ട്​ കിട്ടിയതിൽ കൂടുതലും മുസ്​ലീം സുഹൃത്തുക്കളുടെതായിരുന്നു. അവരുമായി മണ്ഡലത്തിൽ തനിക്ക്​ നല്ല അടുപ്പമുണ്ടായിരുന്നതാണ്​ അതി​​​​െൻറ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും ബി.ജെ പി യിൽ വിശ്വസിക്കുന്നുവെങ്കിലും നേതാവായി തുടരാനില്ല.
 ജനങ്ങളുടെ ഇടയിലേക്ക്  ഈ പാർട്ടി  ഇറങ്ങി വരുന്നില്ല. നേതാക്കൾ  അതിനു മെനക്കെടാത്തതുകൊണ്ടാകാം  പാർട്ടി  ഇപ്പോഴും നിൽക്കുന്നിടത്ത് നിന്ന്  ഒരു ചുവട് മുന്നോട്ട് പോകാത്തത് എന്നും രഘു പറയുന്നു. 

ഇനി സിനിമയാണ്​ പ്രധാനം. ബി.​െജ.പി സ്ഥാനാർഥി ആയതി​​​​െൻറ പേരിൽ കുറെ മൈനസ്​ പോയിൻറുകൾ ഉണ്ടായെന്നും  സിനിമയിലും പലരും വിളിക്കാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ന്യൂജനറേഷൻ  സിനിമകളിൽ  പഴയതുപോലെയുള്ള  കഥകളില്ല. പലതും വെറും ഒപ്പിക്കലും  കുറെ ബഹളങ്ങളുമാണ്​. ദിലീപി​​​​െൻറ കേസുമായി ബന്​ധപ്പെട്ട ചോദ്യത്തിന്​  തെറ്റുചെയ്​തിട്ടുണ്ടെങ്കിൽ  ശിക്ഷ കിട്ടും എന്നും  അത് കോടതിയാണ്​ തിരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നടി പാർവതിയുടെ പരാമർശവുമായി ബന്​ധപ്പെട്ടുണ്ടായ   വിവാദത്തിലും തനിക്ക്​ പ്രത്യേകിച്ച്​ അഭി​പ്രായമില്ല. 
കോലാഹലങ്ങളിൽ താൽപ്പര്യം ഇല്ലാത്തതിനാലാണ്​ അഭിപ്രായം പറഞ്ഞ്​   ഒന്നിനും  തലവച്ചു കൊടുക്കാത്തത്​. ഭീമൻ രഘു പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbheeman reghu
News Summary - bheeman reghu-bahrain-gulf news
Next Story