Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘പത്മാവതി’യുടെ റിലീസ്​...

‘പത്മാവതി’യുടെ റിലീസ്​ തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി

text_fields
bookmark_border
padmavati
cancel

ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലി ചിത്രം ‘പത്മാവതി’യുടെ റിലീസ്​ തടയ​ണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ചലച്ചിത്രങ്ങളുടെ പ്രദർശനം സംബന്ധിച്ച വിഷയത്തിൽ ഇടപെടില്ലെന്ന്​ വ്യക്തമാക്കിയാണ്​ പൊതുതാൽപര്യ ഹരജി കോടതി തള്ളിയത്​. സിനിമ പ്രദർശിപ്പിക്കണോ തടയണമോയെന്നത്​ തീരുമാനിക്കേണ്ടത്​ സെൻസർ ബോർഡാണ്​. സെൻസർ ബോർഡി​​​​​​​​െൻറ ചുമതലയിൽ കൈകടത്തുന്നില്ലെന്നും തീരുമാനം വരുന്നതിന്​ മുമ്പ്​ വിധി പറയാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ചിത്രം ര​​ജ​​പു​​ത്ര രാ​​ജ്​​​ഞി പ​ത്മി​നിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന്​ അഭിഭാഷകൻ എം.എൽ ശർമ്മ വാദിച്ചു. സെൻസർ ബോർഡ്​ അനുമതി ലഭിക്കുന്നതിന്​ മുമ്പ്​ ചിത്രത്തിലെ ഗാനരംഗങ്ങൾ ഉൾപ്പെടെയുള്ളവ റിലീസ്​ ചെയ്തത്​ നിയമവിരുദ്ധമാണെന്നും ശർമ്മ ചൂണ്ടിക്കാട്ടി. 

പ​ത്മാ​വ​തിക്ക് നേരെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തിനെ തുടർന്ന് ചിത്രത്തിന്‍റെ റിലീസിങ് മാറ്റിവെച്ചിരുന്നു. ഡി​സം​ബ​ർ ഒ​ന്നി​നാ​ണ്​ റി​ലീ​സ്​ തീരുമാനിച്ചി​രു​ന്ന​ത്. ചി​ത്ര​ത്തി​ന്​ സെ​ൻ​സ​ർ ബോ​ർ​ഡി​​ന്‍റെ അം​ഗീ​കാ​രം വൈ​കാ​തെ ല​ഭി​ക്കു​മെ​ന്നണ്​ പ്ര​തീ​ക്ഷ​യിലാണ് നി​ർ​മാ​താ​ക്ക​ൾ. ഇതിനിടെ  ചിത്രത്തിലെ നായികയായ ദീ​പി​കക്കെതിരെ വധഭീഷണിയും ഉയർന്നു. സി​നി​മ​യി​ൽ നാ​യി​ക​യാ​യ ദീ​പി​ക പ​ദു​കോ​ണി​നെ ജീ​വ​നോ​ടെ ക​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ ഒ​രു കോ​ടി രൂ​പ പാ​രി​തോ​ഷി​കം നൽകുമെന്നാണ്​ അ​ഖി​ല ഭാ​ര​തീ​യ ക്ഷ​ത്രി​യ മ​ഹാ​സ​ഭ (എ.​ബി.​കെ.​എം) യു​വ​ജ​ന വി​ഭാ​ഗം നേ​താ​വ്​ ഭു​വ​നേ​ശ്വ​ർ സി​ങ് പ്രതിഷേധ യോഗത്തിൽ കൊലവിളി നടത്തിയത്​.

14ാം നൂ​​റ്റാ​​ണ്ടി​​ലെ ര​​ജ​​പു​​ത്ര രാ​​ജ്​​​ഞി പ​ത്മി​നി​യു​ടെ ക​​ഥ​​യാ​​ണ്​ സി​​നി​​മ​​യു​​ടെ ഇ​​തി​​വൃ​​ത്തം. ദീ​പി​ക പ​ദു​കോ​ൺ റാ​ണി പ​ത്മി​നി​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ര​ണ്‍വീ​ര്‍ സി​ങ്, അ​ലാ​വു​ദ്ദീ​ന്‍ ഖി​ല്‍ജി​യെ അ​വ​ത​രി​പ്പി​ക്കു​ന്നു. റാ​ണി പ​ത്മി​നി​യു​ടെ ഭ​ര്‍ത്താ​വാ​യി ഷാ​ഹി​ദ് ക​പൂ​റു​മു​ണ്ട്. റാ​ണി പ​ത്മി​നി​യോ​ട് അ​ലാ​വു​ദ്ദീ​ന്‍ ഖി​ല്‍ജി​ക്ക് തോ​ന്നു​ന്ന പ്ര​ണ​യ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ​വു​മാ​ണ് സി​നി​മ. 160 കോ​ടി രൂ​പ മു​ത​ല്‍മു​ട​ക്കി​ലാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. ബ​ന്‍സാ​ലി പ്രൊ​ഡ​ക്​​ഷ​ന്‍സും വി​യാ​കോം 18 പി​ക്ചേ​ഴ്സും ചേ​ര്‍ന്നാ​ണ് സി​നി​മ നി​ര്‍മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMovie Newsrelease'PadmavatiQueen PadminiJajputsupreme court
News Summary - Plea To Stop 'Padmavati' Release Rejected By Supreme Court- Movie news
Next Story