Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅമിതാഭ് ബച്ചന്‍റെ കാർ...

അമിതാഭ് ബച്ചന്‍റെ കാർ അപകടത്തിൽപെട്ടു 

text_fields
bookmark_border
Amitabh-Bachchan
cancel

കൊല്‍ക്കത്ത: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്‍റെ കാർ അപകടത്തിൽപെട്ടു.  കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബച്ചന്‍ സഞ്ചരിച്ച മെര്‍സിഡസ് കാറിന്റെ പിന്‍ചക്രം യാത്രാമധ്യേ ഊരിത്തെറിക്കുകയായിരുന്നു. പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ട ബച്ചനെ ഉടന്‍ തന്നെ മറ്റൊരു കാറില്‍ വിമാനത്താവളത്തിലെത്തിച്ചു.

കാര്‍ ഏര്‍പ്പാടാക്കിയ ട്രാവല്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാറിന്റെ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തല്‍. ട്രാവല്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amitabh bachchanmalayalam newsmovie newsNarrow EscapeAccident NewsAccident News
News Summary - Amitabh Bachchan Has a Narrow Escape in Kolkata After His Car's Wheel Comes Off-Movie News
Next Story