Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'യേ ദിൽ ഹെ മുഷ്കിൽ'...

'യേ ദിൽ ഹെ മുഷ്കിൽ' തിയേറ്ററുകളിൽ

text_fields
bookmark_border
യേ ദിൽ ഹെ മുഷ്കിൽ തിയേറ്ററുകളിൽ
cancel

കരൺ ജോഹർ ചിത്രം 'യേ ദിൽ ഹെ മുഷ്കിൽ' തിയേറ്ററുകളിലെത്തി. പാക് താരങ്ങൾ അഭിനയിച്ചതിനാൽ ചിത്രത്തിന്‍റെ പ്രദർശനം തടയുമെന്ന് എം.എൻ.എസ് പറഞ്ഞിരുന്നു. എന്നാൽ എം.എൻ.എസ് നേതാവ് രാജ് താക്കറെയുമായി പ്രൊഡ്യൂസർ അസോസിയേഷൻ നടത്തിയ ചർച്ചയെ തുടർന്ന് ചിത്രം തടയില്ലെന്നും ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഇന്ത്യൻ സൈനികർക്ക് 5 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിടിച്ചു വാങ്ങുന്ന പണം വേണ്ടെന്നാണ് സൈനിക വൃത്തം ഇതിനോടകം പ്രതികരിച്ചത്.

ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ രൺബീർ കപൂർ , െഎശ്വര്യ റായ്​, അനുഷ്​ക ശർമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഒരു 'ടിപിക്കൽ കരൺ ജോഹർ' ചിത്രമാണ് യേ ദിൽ ഹെ മുഷ്കിലെന്ന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. അതേസമയം, ചിത്രം പാകിസ്താനിൽ റിലീസ് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ae Dil Hai Mushkil
News Summary - Ae Dil Hai Mushkil
Next Story