Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഞാൻ സംവിധാനം ചെയ്യും

ഞാൻ സംവിധാനം ചെയ്യും

text_fields
bookmark_border
ഞാൻ സംവിധാനം ചെയ്യും
cancel
camera_alt??????? ????????????

സിനിമാ കുടുംബത്തില്‍നിന്ന് സിനിമയിലത്തെി ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ഇളമുറക്കാരനാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍, അച്ഛന്‍ ശ്രീനിവാസന്‍െറ വഴിയെ നടന്ന് സിനിമയുടെ വിവിധ മേഖലകളില്‍ വിജയം കൈവരിച്ചുകൊണ്ടിരിക്കേയാണ് അനുജന്‍ ധ്യാനും അരങ്ങേറ്റം കുറിച്ചത്.  യാദൃച്ഛികമായി അഭിനയത്തിലത്തെിപ്പെട്ടുവെന്ന് പറയുന്ന ധ്യാന്‍ ‘തിര’, ‘കുഞ്ഞിരാമായണം’, ‘അടി കപ്യാരെ കൂട്ടമണി’ എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് ശേഷം ‘ഒരേ മുഖം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലത്തെി നില്‍ക്കുന്നു. ത​െൻറ സിനിമാ വഴികളെ കുറിച്ചും പുതിയ ചിത്രമായ ‘ഒരേ മുഖ’ത്തെ കുറിച്ചും ധ്യാൻ ശ്രീനിവാസൻ പറയുന്നു...

സിനിമാ കുടുംബത്തില്‍ വളര്‍ന്നതാണെങ്കിലും സിനിമയിലത്തെണമെന്ന മോഹം തുടങ്ങിയത്...?
ചെറുപ്പത്തില്‍ സിനിമ കാണുമെന്നല്ലാതെ മറ്റൊന്നുമില്ലായിരുന്നു. പ്ളസ് ടു കഴിഞ്ഞ് കോളജിലത്തെിയപ്പോഴാണ് സിനിമയിലത്തെണമെന്ന മോഹം തുടങ്ങിയത്. എന്‍ജിനീയറിങ്ങിന് ചേര്‍ന്നെങ്കിലും അതുവിട്ട് വിഷ്വല്‍ കമ്യൂണിക്കേഷന്‍ കോഴ്സ് പഠിക്കുകയും അതിന്‍െറ ഭാഗമായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുകയുമുണ്ടായി. അതില്‍ അഭിനയിക്കുകയും ചെയ്തു. ഏട്ടനായിരുന്നു നിര്‍മാതാവ്.

സിനിമാ പ്രവേശനത്തിന് അച്ഛന്‍െറ സഹായം?
സിനിമയിലെ ബുദ്ധിമുട്ടുകളും മറ്റും കാരണം അച്ഛന്‍ ഞങ്ങള്‍ ഒരിക്കലും സിനിമയില്‍ വരരുത് എന്നാഗ്രഹിച്ചതാണ്. സിനിമയെ കുറിച്ചും സിനിമയിലുള്ളവരെ കുറിച്ചുമൊക്കെ അച്ഛന്‍ സംസാരിക്കുമെങ്കിലും സിനിമയിലത്തെുന്നതിനെ കുറിച്ചും എന്തു ചെയ്യണമെന്നതിനെ കുറിച്ചുമൊന്നും അന്നും ഇന്നും അച്ഛന്‍ സംസാരിക്കാറില്ല. സിനിമയില്‍ വന്നതിനു ശേഷവും അച്ഛന്‍ ഇടപെടാറില്ല. പലരും ചോദിക്കാറുണ്ട്, അച്ഛനാണോ കഥ കേള്‍ക്കാറ് എന്ന്. അങ്ങനെയൊന്നുമില്ല. നേരത്തേതന്നെ ഞങ്ങളുടെ ഒരു കാര്യത്തിലും അച്ഛന്‍ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാറില്ല. സിനിമയിലത്തെിയിട്ടും അങ്ങനെതന്നെയാണ്. ഇപ്പോള്‍ ഉടനെ അച്ഛനും ഞാനും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കും. അതിന്‍െറ കഥ അച്ഛനോട് പറഞ്ഞു. അച്ഛനിഷ്ടമായി. എന്നോട് പറഞ്ഞു. എനിക്കുമിഷ്ടമായി.

സിനിമാ കുടുംബം എന്നത് സിനിമാ പ്രവേശനത്തിന് പിന്തുണയായിട്ടില്ളേ?
സിനിമാ കുടുംബം എന്നത് സപ്പോര്‍ട്ടിവ് ആയി എന്ന് പറഞ്ഞുകൂടാ. ഏട്ടന്‍ ‘തിര’ എന്ന സിനിമയിലേക്ക് വിളിച്ചു. ഞാന്‍, സംവിധായകനായ മാമന്‍ എം. മോഹനന്‍െറ കൂടെ തമിഴ്പടത്തില്‍ അസിസ്റ്റ് ചെയ്യാനിരിക്കെയായിരുന്നു. അപ്പോള്‍ ഏട്ടന്‍ പറഞ്ഞു തിരയിലെ വേഷം നീ ചെയ്യണമെന്ന്. അങ്ങനെ വളരെ യാദൃച്ഛികമായി വന്നതാണ് അഭിനയം. അല്ലാതെ അഭിനയം മനസ്സിലുണ്ടായിട്ടില്ല. പിന്നീട് ഏട്ടന്‍െറ അസിസ്റ്റന്‍റായ ബേസില്‍ ജോസഫ് കുഞ്ഞിരാമായണം എന്ന സിനിമ ചെയ്തപ്പോള്‍ അതില്‍ അഭിനയിക്കാന്‍ വിളിച്ചു. പിന്നെ നിര്‍മാതാവ് വിജിയേട്ടന്‍ വിളിച്ചപ്പോള്‍ അടി കപ്യാരെ കൂട്ടമണിയിലേക്കും വന്നു. സൗഹൃദത്തിന്‍െറ പേരിലാണ് ഇതിലൊക്കെ അഭിനയിക്കുന്നത്.  ഒരേ മുഖം എന്ന സിനിമയുടെ സംവിധായകന്‍ സജിത് ജഗദ് നന്ദന്‍ എന്‍െറ സുഹൃത്താണ്.

അച്ഛന്‍െറ വായനശീലം മക്കളിലുണ്ടാകാന്‍ എന്തൊക്കെ ചെയ്യുമായിരുന്നു?
  അച്ഛന്‍ ഒരുപാട് വായിക്കുമായിരുന്നു. അച്ഛന്‍ വായനശീലം നിലനിര്‍ത്താന്‍ ഞങ്ങളെ നിര്‍ബന്ധിക്കുമായിരുന്നു. അച്ഛന്‍, ഞങ്ങള്‍ക്ക് വായിക്കണമെന്ന് നിര്‍ബന്ധിച്ച് തന്ന കുറെ പുസ്തകങ്ങളുണ്ട്. അതൊന്നും മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. വായന സിനിമയെ സ്വാധീനിക്കുന്ന ഘടകമാണ്.  ഞങ്ങളൊക്ക സിനിമ കണ്ട് വളര്‍ന്നവരാണ്. എന്നാല്‍ അച്ഛനൊക്കെ വായനയിലൂടെ വളര്‍ന്നവരാണ്. ഞാന്‍ അഞ്ചാം ക്ളാസ് വരെയാണ് മലയാളം പഠിച്ചത്. അതിനാല്‍ മലയാളം വായനക്ക് അതിന്‍േറതായ ബുദ്ധിമുട്ടുണ്ട്.

കഥ കേട്ട് വിജയത്തിന്‍െറ സാധ്യത അറിഞ്ഞാണോ അഭിനയിക്കുക?
തിര ചെയ്യുമ്പോള്‍ ഏട്ടന്‍ പറഞ്ഞിരുന്നു ഇത് ‘തട്ടത്തിന്‍മറയത്ത്’ പോലെ 100 ദിവസം ഓടുന്ന സിനിമയല്ല. ഏട്ടന്‍ പറഞ്ഞത് എനിക്ക് വേറൊരു ടൈപ് സിനിമ ചെയ്യണമെന്നുണ്ട് എന്നാണ്. അതുപോലെ തിരക്ക് ശേഷം വേറൊരു വിഷയം ഹാസ്യത്തിലോ മറ്റോ ചെയ്യണമെന്ന് എനിക്കുമുണ്ടായിരുന്നു. അപ്പോഴാണ് കുഞ്ഞിരാമായണം വരുന്നത്. അത് തിരയുടെ നേരെ എതിരായ ഒരാള്‍. ഒരു മണ്ടന്‍ കഥാപാത്രം. അത് കേട്ടപ്പോള്‍തന്നെ ഒരു ടീമായി വിജയിപ്പിക്കാന്‍ കഴിയുമെന്ന് തോന്നി. അതില്‍ നാട്ടിന്‍പുറവും സറ്റയറും ഒക്കെയായി അച്ഛന്‍െറ പഴയ കഥകളുടെ അന്തരീക്ഷവും മൂഡുമുണ്ടായിരുന്നു. അടി കപ്യാരെ കൂട്ടമണിയിലത്തെിയപ്പോള്‍ ഒരു ഹോസ്റ്റലിലെ സംഭവമാണ്. ഒരു പെണ്‍കുട്ടി ഒരു ആണ്‍ ഹോസ്റ്റലില്‍ എത്തിപ്പെടുന്നു. ഇതായിരുന്നു വണ്‍ലൈന്‍ സബ്ജക്റ്റ്. അത് ഇഷ്ടപ്പെട്ടു. പിന്നെ അതില്‍ ഹ്യൂമര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  എന്നാല്‍, ഒരേ മുഖം ഹ്യൂമറിന് വലിയ പ്രാധാന്യമില്ലാതെ രണ്ട് കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു ത്രില്ലറായാണ് ചെയ്തിരിക്കുന്നത്. 1980കളിലാണ് ഞാനും അജുവുമൊക്കെ വരുന്നത്.

പുതിയ തലമുറക്ക് ജീവിതാനുഭവമില്ളെന്ന് പറയുന്നത് ശരിയാണോ?
അത് ശരിയല്ല. അതത് കാലഘട്ടത്തെ അനുഭവമാണ് ഓരോരുത്തരുടെയും അനുഭവം. പുതിയ തലുറയെ സ്വാധീനിച്ച കാര്യങ്ങളാണ് അവര്‍ സിനിമയാക്കുന്നത്. ഇപ്പോള്‍ അടുത്ത തലമുറ വന്നു. അവര്‍ അവരുടെ കാലത്തെ ഭാഷയും അനുഭവവുമൊക്കെ വിനിയോഗിച്ചു. സിനിമയില്‍ സമകാലിക സ്വാധീനങ്ങളുണ്ടാകും. അടുത്ത ജനറേഷനില്‍ ഇതില്‍നിന്ന് മാറി അന്നത്തെ പുതിയ ചിന്തകള്‍ കൊണ്ടുവരും. അതവരുടെ ജീവിതാനുഭവമായിരിക്കും.

തിര’ മുതല്‍ ‘ഒരേ മുഖം’ വരെയുള്ള അഭിനയാനുഭവം എങ്ങനെയായിരുന്നു?
തിരയില്‍ ശോഭന മാഡം അപ്പുറത്തുണ്ട്. കുഞ്ഞിരാമായണത്തില്‍ ഏട്ടനുണ്ട്. അടി കപ്യാരെ കൂട്ടമണിയില്‍ അജു വര്‍ഗീസും നീരജും നമിതയുമൊക്കെ മുഴുവന്‍ സമയവുമുണ്ട്. അങ്ങനെ അറിയുന്നവരുടെ ഒപ്പം അഭിനയിക്കുമ്പോള്‍ എളുപ്പമായിരിക്കും. പരിചയമുള്ളവര്‍ അങ്ങോട്ടും ഇങ്ങോട്ടും ചര്‍ച്ച ചെയ്ത് ചെയ്യുമ്പോള്‍ എന്നെ സംബന്ധിച്ച് സൗകര്യം തോന്നും.

സംവിധാനത്തിലാണ് ധ്യാനിന് കൂടുതല്‍ താല്‍പര്യമെന്ന് തോന്നുന്നു...
തീര്‍ച്ചയായും. ഫിലിം മേക്കിങ്ങിലാണ് താല്‍പര്യം. ഈ വര്‍ഷം അവസാനം ഞാന്‍ ഒരു പടം സംവിധാനം ചെയ്യും. ഞാന്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമയേതോ അതേ ഞാന്‍ ചെയ്യൂ.                                     l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ore mughamfilmdhyan sreenivasan
News Summary - i direct the film - dhyan
Next Story