Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതക്കാളി വില കുത്തനെ...

തക്കാളി വില കുത്തനെ താഴേക്ക് !

text_fields
bookmark_border
tomato
cancel

ബം​ഗ​ളൂ​രു: കി​ലോ​ക്ക് 150 രൂ​പ​ക്ക് മു​ക​ളി​ലേ​ക്ക് കു​തി​ച്ച ത​ക്കാ​ളി വി​ല ദ​ക്ഷി​ണേ​ന്ത്യ​ന്‍ വി​പ​ണി​ക​ളി​ല്‍ കു​ത്ത​നെ താ​ഴേ​ക്ക് വ​രു​ന്നു. പൊ​തു​വി​പ​ണി​യി​ല്‍ കി​ലോ​ക്ക് 14 രൂ​പ​യു​ള്ള ത​ക്കാ​ളി വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മൊ​ത്ത​വി​ല കി​ലോ​ക്ക് 5-10 രൂ​പ​യാ​യി താ​ഴു​മെ​ന്ന സൂ​ച​ന​യാ​ണ് മൈ​സൂ​രു​വി​ലെ​യും കോ​ലാ​റി​ലെ​യും ക​ർ​ഷ​ക​ർ ന​ല്‍കു​ന്ന​ത്. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി.​ടി.​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഹൈ​ദ​രാ​ബാ​ദ്, ആ​ന്ധ്രാ പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മൊ​ത്ത വ്യാ​പാ​ര വി​പ​ണി​യി​ല്‍ വ​ന്‍ ഇ​ടി​വാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. കി​ലോ എ​ട്ടു രൂ​പ മു​ത​ല്‍ 14 രൂ​പ വ​രെ​യാ​ണ് ത​ക്കാ​ളി വി​ല. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ത​ക്കാ​ളി​യു​ടെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​യ കോ​ലാ​ര്‍ എ.​പി.​എം.​സി​യി​ലെ വ്യാ​പാ​രി​ക​ളും മൊ​ത്ത​വി​ല കു​റ​ഞ്ഞ​താ​യി വി​വ​രം ന​ൽ​കി.

നേ​പ്പാ​ളി​ല്‍ നി​ന്നു​ള്ള ത​ക്കാ​ളി​യു​ടെ ക്ര​മാ​തീ​ത​മാ​യ ഇ​റ​ക്കു​മ​തി​യും വി​ല​ക്ക​യ​റ്റ​ത്തി​ല്‍ ആ​കൃ​ഷ്ട​രാ​യി നി​ര​വ​ധി ക​ര്‍ഷ​ക​ര്‍ ത​ക്കാ​ളി കൃ​ഷി ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​തും വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ര​ണ്ടാ​ഴ്ച​ക്കി​ടെ കോ​ലാ​ര്‍ വി​പ​ണി​യി​ലേ​ക്ക് ത​ക്കാ​ളി​യു​ടെ വ​ര​വ് പ​തി​ന്മ​ട​ങ്ങ് വ​ര്‍ധി​ച്ച​താ​യും ത​ക്കാ​ളി വ്യാ​പാ​രി​യാ​യ ശ്രീ​നാ​ഥ് പ​റ​ഞ്ഞു. ച​ല്ല​ക്കെ​ര, മാ​ണ്ഡ്യ, തു​മ​കു​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ര്‍ഷ​ക​രും ത​ങ്ങ​ളു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ കോ​ലാ​ര്‍ മാ​ര്‍ക്ക​റ്റി​ലാ​ണ് ഇ​റ​ക്കു​ന്ന​ത്.

മൊ​ത്ത വി​പ​ണി​യി​ലെ വി​ല​യി​ടി​വ് ക​ര്‍ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. ന​ഷ്ടം നി​ക​ത്താ​നാ​യി സ​ര്‍ക്കാ​ര്‍ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ക​ര്‍ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത മാ​സം പ​കു​തി​വ​രെ ത​ക്കാ​ളി വി​ല​യി​ടി​വ് തു​ട​രു​മെ​ന്നും ഒ​ക്ടോ​ബ​ര്‍ -ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​ല ഉ​യ​രു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യും വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TomatoTomato prices
Next Story