Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപൂജ അവധി: നാട്ടിലേക്ക്...

പൂജ അവധി: നാട്ടിലേക്ക് പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യം

text_fields
bookmark_border
train
cancel

ബം​ഗ​ളൂ​രു: പൂ​ജ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ര്‍ണാ​ട​ക- കേ​ര​ള ട്രാ​വ​ലേ​ഴ്‌​സ് ഫോ​റം (കെ.​കെ.​ടി.​എ​ഫ്) ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി പാ​സ​ഞ്ചേ​ഴ്‌​സ് അ​മി​നി​റ്റി ക​മ്മി​റ്റി മു​ന്‍ ചെ​യ​ര്‍മാ​ന്‍ പി.​കെ. കൃ​ഷ്ണ​ദാ​സ്, ദ​ക്ഷി​ണ- പ​ശ്ചി​മ റെ​യി​ല്‍വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍, ദ​ക്ഷി​ണ റെ​യി​ല്‍വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ​ന്നി​വ​ര്‍ക്ക് സം​ഘ​ട​ന നി​വേ​ദ​നം ന​ല്‍കി.

ഒ​ക്‌​ടോ​ബ​ര്‍ 20, 21 തീ​യ​തി​ക​ളി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്കും പാ​ല​ക്കാ​ട് വ​ഴി ക​ണ്ണൂ​രി​ലേ​ക്കും 27, 28 തീ​യ​തി​ക​ളി​ല്‍ തി​രി​ച്ച് ബം​ഗ​ളൂ​രു​വി​ലേ​ക്കും പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ക​ര്‍ണാ​ട​ക​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ക്കും സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ദി​വ​സ​ങ്ങ​ളോ​ളം അ​വ​ധി ല​ഭി​ക്കു​ന്ന​തി​നാ​ല്‍ നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ഓ​ണ​ക്കാ​ല​ത്തേ​ക്കാ​ള്‍ തി​ര​ക്കാ​ണ് പൂ​ജ അ​വ​ധി​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്.

പൂ​ജ അ​വ​ധി തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നാം വാ​രം നാ​ട്ടി​ലേ​ക്കും അ​വ​ധി​ക്ക് ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ തി​രി​ച്ചും ട്രെ​യി​നു​ക​ളി​ൽ ടി​ക്ക​റ്റ് കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​തോ​ടെ നാ​ട്ടി​ലെ​ത്താ​ന്‍ സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ക മാ​ത്ര​മാ​കും വ​ഴി. അ​വ​സ​രം മു​ത​ലെ​ടു​ത്ത് വ​ലി​യ തു​ക സ്വ​കാ​ര്യ ബ​സു​ക​ള്‍ ഈ​ടാ​ക്കു​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് സാ​ധാ​ര​ണ നി​ര​ക്കി​നേ​ക്കാ​ള്‍ ഇ​ര​ട്ടി​യാ​ണ് ബ​സു​ക​ൾ ഈ​ടാ​ക്കി​യി​രു​ന്ന​ത്. പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചാ​ല്‍ ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് അ​റു​തി​വ​രു​ത്താ​മെ​ന്ന് കെ.​കെ.​ടി.​എ​ഫ് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special trainPooja hollyday
News Summary - Pooja hollyday: Demand for special train to home
Next Story