Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലോ​ക്സ​ഭ:...

ലോ​ക്സ​ഭ: ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി 28 സീ​റ്റും നേ​ടും -യെ​ദി​യൂ​ര​പ്പ

text_fields
bookmark_border
ലോ​ക്സ​ഭ: ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി 28 സീ​റ്റും നേ​ടും -യെ​ദി​യൂ​ര​പ്പ
cancel

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി 28 സീ​റ്റും നേ​ടു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. ഞാ​യ​റാ​ഴ്ച പു​റ​ത്തു​വ​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്തി​യാ​ണ് അ​ഭി​പ്രാ​യ​പ്ര​ക​ട​നം. മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്ഗ​ഢ്, രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ ഫ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. രാ​ജ്യ​ത്ത് ബി.​ജെ.​പി ഭ​ര​ണ​ത്തി​ന് എ​തി​രി​ല്ലെ​ന്ന​താ​ണ് ഇ​ത് വീ​ണ്ടും തെ​ളി​യി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​നോ മ​റ്റു പാ​ർ​ട്ടി​ക​ൾ​ക്കോ ബി.​ജെ​പി​യെ ത​ട​യാ​നാ​വി​ല്ല. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കോ​ൺ​ഗ്ര​സി​ന്റെ അ​ന്ത്യ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ടി​രി​ക്കു​ന്നു. ക​ർ​ണാ​ട​ക​യി​ൽ 28 ലോ​ക്സ​ഭ സീ​റ്റി​ലും വി​ജ​യി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ ഞ​ങ്ങ​ൾ ന​ട​ത്തും. ക​ർ​ണാ​ട​ക, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​ള്ള സ​മ്മാ​ന​മാ​യി ന​ൽ​കും -യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. ബെ​ള​ഗാ​വി​യി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​ന​ശേ​ഷം സം​സ്ഥാ​നം മു​ഴു​വ​ൻ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaLok SabhaYeddyurappaBJP
News Summary - Lok Sabha: BJP will win 28 seats in Karnataka - Yeddyurappa
Next Story