Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവിജയേന്ദ്ര...

വിജയേന്ദ്ര ശിക്കാരിപുരയിൽ - യെദിയൂരപ്പ

text_fields
bookmark_border
വിജയേന്ദ്ര ശിക്കാരിപുരയിൽ - യെദിയൂരപ്പ
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വ​രു​ണ​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ​ക്ക് എ​തി​രെ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ മ​ക​ൻ വി​ജ​യേ​ന്ദ്ര മ​ത്സ​രി​ക്കി​ല്ല.

വ​രു​ണ​യി​ൽ വി​ജ​യേ​ന്ദ്ര മ​ത്സ​രി​ക്കു​മെ​ന്ന്​ മു​ൻ​മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ്​ അം​ഗ​വു​മാ​യ യെ​ദി​യൂ​ര​പ്പ ക​ഴി​ഞ്ഞ ദി​വ​സം സൂ​ച​ന ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ക്കാ​ര്യം തെ​റ്റാ​ണെ​ന്നും വി​ജ​യേ​ന്ദ്ര ശി​വ​​മൊ​ഗ്ഗ​യി​ലെ ശി​ക്കാ​രി​പു​ര​യി​ൽ ത​ന്‍റെ പി​ൻ​ഗാ​മി​യാ​കു​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. വ​രു​ണ​യി​ൽ സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ ത​ന്നെ മ​ത്സ​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​​ഗ്ര​സി​ന്‍റെ ഉ​റ​ച്ച മ​ണ്ഡ​ല​മാ​യ വ​രു​ണ​യി​ൽ നി​ർ​ത്തി വി​ജ​യേ​ന്ദ്ര​യു​ടെ ഭാ​വി ഇ​ല്ലാ​താ​ക്കാ​നു​ള്ള ബി.​ജെ.​പി​യി​ലെ ചി​ല​രു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണ്​ ഇ​തി​നു​ പി​ന്നി​ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

കോ​ൺ​ഗ്ര​സ്​ കോ​ട്ട​യാ​ണ് മൈ​സൂ​രു​വി​ലെ വ​രു​ണ. സി​ദ്ധ​രാ​മ​യ്യ ഉ​ൾ​പ്പെ​ടു​ന്ന കു​റും​ബ സ​മു​ദാ​യം നി​ർ​ണാ​യ​ക ശ​ക്തി​യാ​ണിവിടെ. 1983 മു​ത​ൽ യെ​ദി​യൂ​ര​പ്പ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ്​ ശി​ക്കാ​രി​പു​ര. ഏ​ഴു ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം ശി​ക്കാ​രി​പു​ര​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യു​ടെ ഏ​തു തീ​രു​​മാ​ന​വും അം​ഗീ​ക​രി​ക്കു​മെ​ന്ന് വി​ജ​യേ​ന്ദ്ര പ്ര​തി​ക​രി​ച്ചു.

സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര​യു​ടെ സി​റ്റി​ങ്​ സീ​റ്റാ​ണ്​ വ​രു​ണ. കോ​ൺ​ഗ്ര​സ് ഭൂ​രി​പ​ക്ഷം നേ​ടി​യാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള നേ​താ​വാ​ണ് സി​ദ്ധ​രാ​മ​യ്യ. കോ​ലാ​റി​ൽ​നി​ന്ന്​ മ​ത്സ​രി​ക്കാ​നാ​ണ്​ ആ​ദ്യം സി​ദ്ധ​രാ​മ​യ്യ തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും സു​ര​ക്ഷി​ത​മ​ണ്ഡ​ല​മ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​നു​ ശേ​ഷ​മാ​ണ്​ മ​ണ്ഡ​ലം മാ​റി​യ​ത്. നി​ല​വി​ൽ ബാ​ഗ​ൽ​കോ​ട്ട്​ ജി​ല്ല​യി​ലെ ബ​ദാ​മി മ​ണ്ഡ​ലം എം.​എ​ൽ.​എ​യാ​ണ്​ അ​ദ്ദേ​ഹം.

ഇ​ത്ത​വ​ണ മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​കൂ​ടി സി​ദ്ധ​രാ​മ​യ്യ മ​ത്സ​രി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. കോ​ലാ​റി​ൽ​നി​ന്നും ബ​ദാ​മി​യി​ൽ​നി​ന്നും മ​ത്സ​രി​ക്കാ​നാ​ണ്​ ആ​ദ്യം ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. ആ​ദ്യ പ​ട്ടി​ക​യി​ൽ ഈ ​ര​ണ്ട്​ സീ​റ്റി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yeddyurappakarnataka electionVijayendra
News Summary - karnataka election; Vijayendra in Shikaripura - Yeddyurappa
Next Story