Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഇ​ന്ത്യ​ൻ സൂ​പ്പ​ർ...

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്, വ​നി​താ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്

text_fields
bookmark_border
ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്, വ​നി​താ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്, ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​ന് ആ​തി​ഥേ​യ​രാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യെ നേ​രി​ടും. 10 ക​ളി​യി​ൽ ഒ​രൊ​റ്റ ജ​യം മാ​ത്രം ക്രെ​ഡി​റ്റി​ലു​ള്ള മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബം​ഗ​ളൂ​രു പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ലാ​ണ് ഹോം ​ഗ്രൗ​ണ്ടി​ൽ വി​ജ​യം തേ​ടി​യി​റ​ങ്ങു​ന്ന​ത്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ സ​മ​നി​ല​യും അ​ഞ്ച് തോ​ൽ​വി​യു​മ​ട​ക്കം ഐ.​എ​സ്.​എ​ൽ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​മ്പ​താ​മ​താ​ണ് ബം​ഗ​ളൂ​രു. മു​ൻ ലീ​ഗ് ഷീ​ൽ​ഡ് ജേ​താ​ക്ക​ളാ​യ ജാം​ഷ​ഡ്പു​ർ ഒ​മ്പ​തു ക​ളി​യി​ൽ​നി​ന്ന് ഒ​രു ജ​യ​വും മൂ​ന്ന് സ​മ​നി​ല​യും അ​ഞ്ച് തോ​ൽ​വി​യു​മ​ട​ക്കം ആ​റു പോ​യ​ന്റു​മാ​യി പ​ട്ടി​ക​യി​ൽ പ​ത്താ​മ​താ​ണ്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3.30ന് ​ഗ​രു​ഡ മാ​ളി​ന് സ​മീ​പ​ത്തെ ബം​ഗ​ളൂ​രു ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ക്ക് സ്റ്റാ​ർ​ട്ട് എ​ഫ്.​സി​യും ഈ​സ്റ്റ് ബം​ഗാ​ളും ത​മ്മി​ലെ ഇ​ന്ത്യ​ൻ വ​നി​ത ലീ​ഗ് മ​ത്സ​രം. പോ​യ​ന്റ് പ​ട്ടി​ക​യി​ൽ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്താ​ണ് കി​ക്ക്സ്റ്റാ​ർ​ട്ട് എ​ഫ്.​സി​യും ഈ​സ്റ്റ് ബം​ഗാ​ളും. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ചാ​മ്പ്യ​ൻ ക്ല​ബാ​യ ഗോ​കു​ലം കേ​ര​ള​യാ​ണ് വ​നി​താ ലീ​ഗി​ൽ നി​ല​വി​ൽ ഒ​ന്നാ​മ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's LeagueIndian Super League
News Summary - Indian Super League, Women's League Matches Today
Next Story