Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹണി ട്രാപ്:...

ഹണി ട്രാപ്: ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
honey trap
cancel

ബം​ഗ​ളൂ​രു: വ്യ​വ​സാ​യി​ക​ളെ ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം​ത​ട്ടു​ന്ന സം​ഘ​ത്തി​ലെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ.

ദ​മ്പ​തി​ക​ളാ​യ ക​ലീം മു​ഹ​മ്മ​ദ്, ഭാ​ര്യ സ​ബ, സ​ഹാ​യി​ക​ളാ​യ ഉ​ബൈ​ദ് റ​കീം, അ​തീ​ഖ് എ​ന്നി​വ​രാ​ണ് ​സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ചി​ന്റെ പി​ടി​യി​ലാ​യ​ത്. വ്യ​വ​സാ​യി​യാ​യ അ​തീ​ഉ​ല്ല​യെ (48) കെ​ണി​യി​ൽ​പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ത​ന്റെ ഭാ​ര്യ സ​ബ​യെ വി​ധ​വ​യെ​ന്ന പേ​രി​ൽ അ​തീ​ഉ​ല്ല​ക്ക് ക​ലീം പ​രി​ച​യ​​പ്പെ​ടു​ത്തി ന​ൽ​കി​യാ​ണ് ത​ട്ടി​പ്പി​ന് തു​ട​ക്ക​മി​ട്ട​ത്. അ​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ഒ​രു ദി​വ​സം അ​തീ​ഉ​ല്ല​യെ ആ​ർ.​ആ​ർ ന​ഗ​റി​ലെ ഹോ​ട്ട​ലി​ലേ​ക്ക് സ​ബ വി​ളി​ച്ചു​വ​രു​ത്തി. ഇ​രു​വ​രും മു​റി​യി​ൽ ക​ഴി​യ​വെ പ്ര​തി​ക​ൾ റൂ​മി​ലേ​ക്ക് ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം കു​ടും​ബ​ത്തി​ൽ​നി​ന്ന് മ​റ​ച്ചു​വെ​ക്കാ​ൻ ആ​റു ല​ക്ഷം രൂ​പ വ്യ​വ​സാ​യി​യി​ൽ​നി​ന്ന് സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സി.​സി.​ബി സം​ഘം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി വ്യ​വ​സാ​യി​ക​ളി​ൽ​നി​ന്ന് ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​ൾ പ​ണം ത​ട്ടി​യ​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ർ.​ആ​ർ ന​ഗ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സി​ൽ പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newshoney traparrest
News Summary - Honey Trap: Four people including a couple arrested
Next Story