Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതമിഴ്​നാട്ടില്‍...

തമിഴ്​നാട്ടില്‍ വാഹനാപകടം; ബംഗളൂരുവിലെ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
തമിഴ്​നാട്ടില്‍ വാഹനാപകടം; ബംഗളൂരുവിലെ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു
cancel

ബം​ഗ​ളൂ​രു: ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ലെ പോ​ലു​പ​ള്ളി​യി​ല്‍ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ, നി​ര്‍ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് ദു​ര​ന്തം. പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ മ​ണ്ണ​ടി സ്വ​ദേ​ശി​ക​ളാ​യ അ​മ​ന്‍ (26), സ​ന്ദീ​പ് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ​ഹ​യാ​ത്രി​ക​രാ​യ മൂ​ന്നു​പേ​ര്‍ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ണ്ണ​ടി​യി​ല്‍നി​ന്ന് കൃ​ഷ്ണ​ഗി​രി വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്ക് കാ​റി​ൽ​വ​രു​ക​യാ​യി​രു​ന്നു സം​ഘം. കൃ​ഷ്ണ​ഗി​രി-​ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ൽ പോ​ലു​പ​ള്ളി​ക്ക് സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു​പി​റ​കി​ൽ ഇ​വ​രു​ടെ കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളാ​ണ് മ​രി​ച്ച​വ​ർ. മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൃ​ഷ്ണ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സ​ന്ദീ​പി​ന്‍റെ സ​ഹോ​ദ​രി സാ​യു​ജ്യ. അ​മാ​ൻ ആ​ർ. ബാ​വ​യു​ടെ സ​ഹോ​ദ​ര​ൻ അ​ല​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitstudentsTamil NaduCar accident
News Summary - Car accident in Tamil Nadu; Two Malayali students died in Bengaluru
Next Story