Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക്രിക്കറ്റ്...

ക്രിക്കറ്റ് വാതുവെപ്പ്: മൂന്നു പേർകൂടി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

മം​ഗ​ളൂ​രു: ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​തു​വെ​പ്പി​ൽ ഏ​ർ​പ്പെ​ട്ട മൂ​ന്നു പേ​ർ​കൂ​ടി മം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ലാ​യി. മൂ​ഡ​ബി​ദ്രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​ർ​പാ​ടി ഗ്രാ​മ​ത്തി​ൽ ഒ​ണ്ടി​ക്ക​ട്ടെ ക​ട​ൽ​ക്ക​ര പാ​ർ​ക്കി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് വാ​തു​വെ​പ്പ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ച​ത്. മ​ർ​പാ​ടി​യി​ലെ യു. ​സു​കേ​ഷ് ആ​ചാ​ര്യ (30), പ​ടു​മ​ർ​ന​ഡു ഗ്രാ​മ​ത്തി​ലെ ബി. ​ഉ​മേ​ഷ് (40), മൂ​ഡ​ബി​ദ്രി പു​ത്തി​ഗെ​യി​ലെ പി. ​പു​ര​ന്ത​ര കു​ള​ൽ (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പാ​ർ​ക്കി​ൽ എ​ത്തു​ന്ന​വ​രെ വാ​തു​വെ​പ്പി​ലേ​ക്ക് ആ​ക​ർ​ഷി​ച്ചാ​ണ് സം​ഘം പ്ര​വ​ർ​ത്തി​ച്ച​ത്. പു​ര​ന്ത​ര​യാ​ണ് കേ​ന്ദ്രം തു​ട​ങ്ങാ​ൻ പ​ണം മു​ട​ക്കി​യ​തെ​ന്ന് സു​കേ​ഷ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

മും​ബൈ​യി​ൽ​നി​ന്നാ​ണ് വെ​ബ്സൈ​റ്റ് നി​യ​ന്ത്രി​ച്ച​ത്. പ​ണ​മി​ട​പാ​ട് ഓ​ൺ​ലൈ​നി​ൽ ആ​യ​തി​നാ​ൽ നോ​ട്ടു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ മൂ​ഡ​ബി​ദ്രി എ​സ്.​ഐ സി​ദ്ധ​പ്പ ന​ര​നൂ​റ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyraidCricketarrest
News Summary - B.J. Cricket betting found in raid: Money of three more arrested - D.K.
Next Story