Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2016 2:01 PM GMT Updated On
date_range 28 Sep 2016 2:01 PM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആയുഷ് ആരോഗ്യ പദ്ധതി
text_fieldsbookmark_border
കല്പറ്റ:ഭാരതീയ ചികിത്സാ വകുപ്പ് നാഷനല്‍ ആയുഷ് മിഷന്‍െറ സഹായത്തോടെ സ്കൂള്‍ കുട്ടികള്‍ക്കായി ആയുഷ് വിദ്യാലയ ആരോഗ്യ പദ്ധതി നടപ്പാക്കും. മനുഷ്യന് കൂടുതല്‍ രോഗബാധിതനാവുകയും ആരോഗ്യ സംരക്ഷണോപാധികളുടെ കാര്യക്ഷമത കുറഞ്ഞുവരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്കൂള്‍ കുട്ടികളെ ആയുര്‍വേദത്തിലെ പ്രിവന്റിവ് മെഡിസിന് വിഭാഗമായ സ്വസ്ഥവൃത്തം പഠിപ്പിക്കുന്നത്. ആയുര്‍വേദത്തെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട സ്കൂളില്‍ ആയുഷ് ക്ളബ് രൂപവത്കരിക്കുകയാണ് പദ്ധതിയുടെ ഒന്നാംഘട്ടം. തുടര്‍ന്ന് കുട്ടികള്‍ക്ക് ഓരോ ഋതുക്കളിലും ശീലിക്കേണ്ട ചര്യകളെക്കുറിച്ചും ആഹാരത്തെക്കുറിച്ചും ബോധവത്കരണം നല്‍കും. ക്ളാസുകള്‍, ഗൃഹചികിത്സ ഒൗഷധ സസ്യങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം, അഗ്രൗഷധം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണ ക്ളാസുകള്‍ നല്‍കും. തുടര്‍ന്നുള്ള മെഡിക്കല്‍ ക്യാമ്പില്‍ കുട്ടികളില്‍ കാണുന്ന വിളര്‍ച്ച, വിരശല്യം, കൗമാരപ്രായക്കാരായ പെണ്‍കുട്ടികളിലെ രോഗങ്ങള്‍ എന്നിവക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യും. പോഷകാഹാരക്കുറവും വിളര്‍ച്ചയുമുള്ള കുട്ടികള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കും. ഒൗഷധത്തോട്ടം, ഹെര്‍ബേറിയം എന്നിവ നിര്‍മിക്കാനും പരിശീലിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹദിന്െറ അധ്യക്ഷതയില്‍ കല്പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഉദ്ഘാടനം ചെയ്തു. ഡോ. ഹരിശങ്കര്‍, ഡോ. ബിജുല എന്നിവര്‍ ക്ളാസെടുത്തു. ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. ശശികല, രോഷ്ന യൂസഫ്, മുഹമ്മദ്, ഡോ. രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story