Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2018 5:15 AM GMT Updated On
date_range 30 Jun 2018 5:15 AM GMTജവാനെ ആദരിച്ചു
text_fieldsbookmark_border
വിളപ്പിൽ: വിളക്കിത്തല നായർ സമാജത്തിെൻറ ആഭിമുഖ്യത്തിൽ ജവാന് ആദരം. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് ഗുരുതരമായി പരിക്കേറ്റ സുരേഷ്കുമാറിനെയാണ് സമാജം ആദരിച്ചത്. വി. മുരളീധരൻ എം.പി കീർത്തിഫലകം സമ്മാനിച്ചു. മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. വി.എസ്. ശിവകുമാർ എം.എൽ.എ, സി.പി.ഐ ജില്ലസെക്രട്ടറി ജി.ആർ. അനിൽ, സമാജം ഭാരവാഹികളായ വിളപ്പിൽശാല ജയൻ, ചൂഴമ്പാല വിശ്വനാഥൻ നായർ, കല്ലിയൂർ വിജയൻ, ഏണിക്കര രാജേഷ്, സുകേശൻ, അശോക് കുമാർ, ഗിരിജ എന്നിവർ സംസാരിച്ചു. കഴക്കൂട്ടം: സെൻറ് ആൻഡ്രൂസ് ജ്യോതിനിലയം ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് അവാർഡും ഗുരുവന്ദനവും എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സുനിൽ ജോൺ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ അർച്ചനാപോൾ, മാനേജർ ഗ്രഷിജോസ്, സ്റ്റാഫ് ഇന്ദു ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഉന്നതവിജയം നേടിയ 124 വിദ്യാർഥികൾക്ക് കാഷ് അവാർഡും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story