Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 5:26 AM GMT Updated On
date_range 21 Sep 2017 5:26 AM GMTഇപ്പോഴത്തെ സാഹചര്യത്തിൽ വിപ്ലവമൊക്കെ അകലെയാണെന്ന് മന്ത്രി എം.എം. മണി
text_fieldsbookmark_border
തിരുവനന്തപുരം: സോഷ്യലിസം സ്ഥാപിച്ച ശേഷം മനുഷ്യന് ജീവിച്ചാൽ പോരെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ വിപ്ലവമൊക്കെ അകലെയാണെന്നാണ് തോന്നുന്നതെന്നും മന്ത്രി എം.എം. മണി. 'സംഗതി' നടക്കുേമ്പാൾ നടക്കെട്ട. അതുവരെ ജീവിക്കണമല്ലോ. എന്നു കരുതി താൻ വിപ്ലവ വിരോധിയല്ല. നിത്യജീവിതത്തിലെ കാര്യങ്ങൾ അപ്പപ്പോൾ പരിഹരിച്ച് പോകണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഇലക്ട്രിസിറ്റി ഒാഫിസേഴ്സ് ഫെഡേറഷെൻറ ആഭിമുഖ്യത്തിൽ ചിത്തരഞ്ജൻ ഹാളിൽ നടന്ന വിദ്യാഭ്യാസ പ്രാത്സാഹന അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എ.െഎ.ടി.യു.സി സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു, എം.പി. ഗോപകുമാർ, എം.ജി. അനന്തകൃഷ്ണൻ, പി. ബാലകൃഷ്ണപിള്ള, എസ്.ടി. നോബിൾ ഗുലാബ് എന്നിവർ സംബന്ധിച്ചു. എസ്. വിജയൻ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story