മൊബൈൽ അദാലത്തും ലഹരിവിരുദ്ധ പ്രചാരണവും

05:24 AM
13/10/2017
തിരുവനന്തപുരം: നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 മുതൽ നവംബർ ഏഴ് വരെ ജില്ലയിലുടനീളം 'സുപഥം 2017' എന്ന പേരിൽ അദാലത്തും ലഹരിവിരുദ്ധ പ്രചാരണ പരിപാടികളും നടക്കും. ഇതി​െൻറ ഭാഗമായി പൊതുസ്ഥലങ്ങൾ, കുടുംബശ്രീ കൂട്ടായ്മകൾ, കടലോര ജാഗ്രത സമിതികൾ, പഞ്ചായത്തുകൾ, സ്കൂളുകൾ, കോളജുകൾ, കോളനികൾ, ആദിവാസികേന്ദ്രങ്ങൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ തുടങ്ങി നിരവധികേന്ദ്രങ്ങളിൽ മൊബൈൽ ലോക് അദാലത്തുകൾ, നിയമ ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 9.30ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പരിപാടിയുടെ ഉദ്ഘാടനം ജില്ല ജഡ്ജിയും കേരള സംസ്ഥാന നിയമസഹായ അതോറിറ്റി (കെൽസ) മെംബർ സെക്രട്ടറിയുമായ കെ. സത്യൻ നിർവഹിക്കും. രാവിലെ 11 മുതൽ മെഡിക്കൽ കോളജ് ജനമൈത്രി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ മൊബൈൽ അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്.

COMMENTS