Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:20 AM GMT Updated On
date_range 15 Nov 2017 5:20 AM GMTതൊഴിലുറപ്പ് പദ്ധതി കുടിശ്ശിക: കേന്ദ്രമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
text_fieldsbookmark_border
തിരുവനന്തപുരം: മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് കിട്ടേണ്ട മൂന്നുമാസത്തെ വേതന കുടിശ്ശികയായ 210 കോടി രൂപ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ഗ്രാമീണവികസന മന്ത്രി നരേന്ദ്ര സിങ് തോമർക്ക് കത്തയച്ചു. സംസ്ഥാനത്ത് 14 ലക്ഷം കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതിൽ കൂടുതലും നിർധനരായ സ്ത്രീകളാണ്. ഇവർക്ക് തൊഴിലുറപ്പ് പദ്ധതി വലിയ ആശ്വാസമായിരുന്നു. ജോലി കഴിഞ്ഞാൽ 14 ദിവസത്തിനകം വേതനം നൽകണമെന്നാണ് നിയമം. പക്ഷേ, മൂന്നുമാസമായി വേതനം കിട്ടുന്നില്ല. ഇത് പരിതാപകരമായ അവസ്ഥയാണ്. അതിനാൽ എത്രയും പെട്ടെന്ന് തുക നൽകണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story