Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകത്തിക്കരിഞ്ഞ നിലയിൽ...

കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കാണപ്പെട്ട സംഭവം: അന്വേഷണം വഴിമുട്ടി

text_fields
bookmark_border
പത്തനാപുരം: നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒന്നരമാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. സാഹചര്യത്തെളിവുകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ച വസ്തുക്കളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം തുടരനാവില്ലെന്ന നിലപാടിലാണ് പൊലീസ്. കഴിഞ്ഞമാസം 18നാണ് പത്തനാപുരം മാര്‍ ലാസറസ് പള്ളിയുടെ സമീപത്തെ കെട്ടിടത്തി​െൻറ അഞ്ചാംനിലയില്‍നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികള്‍ കാണുന്നത്‌. തുടര്‍ന്ന് ഫോറന്‍സിക് സംഘത്തി​െൻറ പരിശോധനയില്‍ മനുഷ്യശരീരമാണെന്നും മെഡിക്കല്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ പുരുഷേൻറതാണെന്നും കണ്ടെത്തിയിരുന്നു. ഇതിനിടയില്‍ വാഴപ്പാറയില്‍നിന്ന് മധ്യവയ്സകനെ കാണാതാകുകയും ചെയ്തു. കെട്ടിടത്തിന് സമീപത്തുനിന്ന് ലഭിച്ച പഴ്സും താക്കോൽ കൂട്ടവും ഇദ്ദേഹത്തി​െൻറയാണോ എന്ന് സംശയം ഉണ്ടായി. ഇതി​െൻറ അടിസ്ഥാനത്തില്‍ അടുത്ത ബന്ധമുള്ളവരെ പൊലീസ് ചോദ്യംചെയ്തു. ഡി.എന്‍.എ പരിശോധനക്കായി ഇദേഹത്തി​െൻറ സഹോദര​െൻറ രക്തസാമ്പിൾ ശേഖരിക്കുകയും ചെയ്തു. ഇതി​െൻറ ഫലം പുറത്ത് വരാന്‍ കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഇതിന്പുറമെ ഫോറന്‍സിക്കി​െൻറയും മെഡിക്കല്‍ സംഘത്തി​െൻറയും റിപ്പോര്‍ട്ടും എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ അന്വേഷണം പൂര്‍ണമായും ഉപേക്ഷിച്ചമട്ടാണ്. ഇതിനിടെയില്‍ മൃതദേഹം കത്തിച്ചത് ആഭിചാരക്രിയകള്‍ക്ക് വേണ്ടിയാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story