Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:10 AM GMT Updated On
date_range 20 July 2017 9:10 AM GMTതോക്കുമായി ബൈക്കിൽ സഞ്ചരിച്ച് ഭീതി പരത്തിയ യുവാക്കൾ പിടിയിൽ
text_fieldsbookmark_border
കൊട്ടാരക്കര: തോക്കുമായി ബൈക്കിൽ സഞ്ചരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചക്കുവരക്കൽ കോക്കാട് മുറിയിൽ യാസിൻ മൻസിലിൽ മുഹമ്മദ് നിസാമുദ്ദീൻ (28), ചക്കുവരക്കൽ തലച്ചിറ എൻജിനീയറിങ് കോളജിന് സമീപം ഷാനിഫ മൻസിലിൽ ഷംനാദ് (28) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന അഫ്സൽ വാഹിദ് എന്നയാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. തലച്ചിറ ചിരട്ടക്കോണം, കടുവാപ്പാറ എന്നീ സ്ഥലങ്ങളിലാണ് ഇവർ ഭീതിപരത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും യുവാക്കൾ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച വെളുപ്പിന് 4.45 ഒാടെ ചക്കുവരക്കലിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ നിസാമിെൻറ ഫാമിൽ സുരക്ഷക്കായി വാങ്ങിയ എയർഗൺ മാതൃകയിലെ തോക്കുപയോഗിച്ചാണ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തോക്ക് പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story