Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർഗീയതയുണ്ടാകുന്നത്...

വർഗീയതയുണ്ടാകുന്നത് അറിവില്ലായ്മയിൽനിന്ന്​ ^അബ്​ദുൽ സമദ് സമദാനി

text_fields
bookmark_border
വർഗീയതയുണ്ടാകുന്നത് അറിവില്ലായ്മയിൽനിന്ന് -അബ്ദുൽ സമദ് സമദാനി ചവറ: വർഗീയതയുണ്ടാകുന്നത് അറിവില്ലായ്മയിൽനിന്നാണെന്ന് അബ്ദുൽ സമദ് സമദാനി. തേവലക്കര മുള്ളിക്കാല കേന്ദ്രമായി പ്രവർത്തിക്കുന്ന ഖുവ്വത്തുൽ ഇസ്ലാം യുവജനസംഘടനയുടെ 'സ്വാന്തന സ്പർശം 2017' ആംബുലൻസ് സർവിസി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹജീവികളോട് കരുണ കാണിക്കണമെന്നാണ് മതം പഠിപ്പിച്ചിട്ടുള്ളത്. വർഗീയവാദികൾ ഭീരുക്കളാണെന്നും ഭീരുത്വമുള്ളവരാണ് വർഗീയത പറഞ്ഞ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖുവ്വത്തുൽ യുവജന സംഘടന പ്രസിഡൻറ് ഹാഷിം കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഷെരീഫുൽ ഇസ്ലാം ജമാഅത്ത് ഇമാം മുഹമ്മദ് ഹാഷിം അസ്ഹരി കൊല്ലം ചികിത്സാ ധനസഹായ വിതരണം നിർവഹിച്ചു. ഡോ. ജേക്കബ് ഡാനിയൽ, ഡോ. അഹമ്മദ് കുഞ്ഞ് എന്നിവരെ തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് ഇമാം എ.ആർ. ഷാഹുൽ ഹമീദ് അൽഖാസിമി ആദരിച്ചു. മദ്റസ അവാർഡ് ദാനം യൂനസ് ദാരിമിയും എസ്.എസ്.എൽ.സി -പ്ലസ് ടു അവാർഡ്‌ ദാനം കൊല്ലായിൽ നിസാറുദീൻ മന്നാനിയും നിർവഹിച്ചു. എ. യൂനുസ് കുഞ്ഞ്, ജുനൈദ് മുസ്ലിയാർ, അബ്ദുൽ റഷീദ് മുസ്ലിയാർ, നൗഷാദ് മന്നാനി എന്നിവർ സംസാരിച്ചു. ഖുവ്വത്തുൽ ഇസ്ലാം യുവജനസംഘടന സെക്രട്ടറി അബ്ദുസമദ് സ്വാഗതവും ട്രഷറർ ഷാജഹാൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story