Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്വറ്റയിൽ ചാവേർ...

ക്വറ്റയിൽ ചാവേർ സ്​ഫോടനം: 17 മരണം

text_fields
bookmark_border
ഇസ്ലാമാബാദ്: പാകിസ്താൻ നഗരമായ ക്വറ്റയിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ട് സുരക്ഷ ഉദ്യോഗസ്ഥരുൾപ്പെടെ ചുരുങ്ങിയത് 17 പേർ മരിച്ചു. 30ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. നഗരത്തിലെ പിഷിൻ സ്റ്റോപ്പിലാണ് രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഫ്രോണ്ടിയർ കോർപ്സ് വിഭാഗത്തി​െൻറ ഹോസ്റ്റലിനു സമീപം അതീവ സുരക്ഷിത കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആക്രമണത്തിനിരയായതായി ദൃക്സാക്ഷികൾ പറഞ്ഞു. എട്ടു സൈനികരുടെ മരണം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ 10 സൈനികരുമുണ്ട്. സംഭവത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story