ഒാണത്തിരക്ക്​: പാർക്കിങ്​ ക്രമീകരിക്കും

09:20 AM
12/08/2017
കൊല്ലം: ഒാണക്കാലത്തെ തിരക്ക് മുന്നിൽകണ്ട് മെയിൻറോഡ്, ചാമക്കട ഭാഗങ്ങളിൽ ബുധനാഴ്ച മുതൽ പാർക്കിങ്ങിന് പ്രത്യേക ക്രമീകരണമൊരുക്കും. ചാമക്കട മെയിൻറോഡ് ഭാഗത്തുള്ള എല്ലാ വ്യാപാരികളുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ജില്ല ആശുപത്രി-ചാമക്കട റോഡിൽ ചാമക്കടയിൽ എത്തുന്നതിന് മുമ്പുള്ള സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ പാർക്ക് ചെയ്യണം. മെയിൻ റോഡ്, ചാമക്കട ഭാഗങ്ങളിൽ സാധനങ്ങൾ വാങ്ങാനായി എത്തുന്നവരുടെയും വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയുള്ള പാർക്കിങ് അനുവദിക്കില്ല. ക്രമീകരണം സംബന്ധിച്ച ആലോചനയോഗത്തിൽ കൊല്ലം അസി. പൊലീസ് കമീഷണർ ജോർജ് കോശി അധ്യക്ഷത വഹിച്ചു. കൊല്ലം ഇൗസ്റ്റ് ഇൻസ്പെക്ടർ മഞ്ചുലാൽ, വെസ്റ്റ് ഇൻസ്പെക്ടർ വി.എസ്. ബിജു, ഇൗസ്റ്റ് എസ്.എച്ച്.ഒ ജയകൃഷ്ണൻ, വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ നിസാമുദ്ദീൻ, പള്ളിത്തോട്ടം എസ്.എച്ച്.ഒ ബിജു, ട്രാഫിക്ക് പൊലീസ് എസ്.എച്ച്.ഒ അനൂപ്, കോർപറേഷൻ കൗൺസിലർ എ.കെ. ഹഫീസ്, വ്യാപാരി വ്യവസായി സംഘടന നേതാക്കളായ എസ്. ദേവരാജൻ, എ.എം. ഇക്ബാൽ, നൗഷർ, എ. ഷറഫ്, തൊഴിലാളി സംഘടന നേതാക്കളായ എസ്. നാസർ, സുൽഫീക്കർ എന്നിവർ പെങ്കടുത്തു. കോർപറേഷൻ പരിധിയിൽ 25 മുതൽ ഒാേട്ടാകൾക്ക് മഞ്ഞനിറം കൊല്ലം: കോർപറേഷൻ പരിധിയിൽ 25 മുതൽ ഒാേട്ടാകൾക്ക് മഞ്ഞനിറം. കോർപറേഷൻ തല ട്രാഫിക്ക് കമ്മിറ്റിയിലാണ് തീരുമാനം. കോർപറേഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരുടെ ഒാേട്ടാകൾ രജിസ്ട്രേഷൻ പൂർത്തിയാക്കി മഞ്ഞ പെയിൻറ് അടിക്കാനാണ് നിർദേശം നൽകിയത്. 25ന് ശേഷം മഞ്ഞ നിറമില്ലാതെ കോർപറേഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരുടെ ഒാേട്ടാ പുറത്തിറക്കിയാൽ ഉടമസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനായി സിറ്റി ട്രാഫിക്ക് പൊലീസിനെയും ആർ.ടി.ഒയെയും ചുമതലപ്പെടുത്തി. മേയർ വി. രാജേന്ദ്രബാബുവി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.സി.പി ജോർജ് കോശി, ട്രാഫിക് എസ്.െഎ ജി. അനൂപ്, മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് ചന്ദ്രൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ എം.എസ്. സന്തോഷ്, സി.ആർ. രാജേഷ്കുമാർ, ആൻസി, കോർപറേഷൻ സെക്രട്ടറി ആർ.എസ്. അനു, ഒാേട്ടാ തൊഴിലാളി സംഘടന നേതാക്കളായ ജി. ലാലുമണി, ആർ. വിജയൻ, എച്ച്. അബ്ദുൽ റഹ്മാൻ, വി.എസ്. ജോൺസൺ, ബി.കെ. ജയമോഹൻ, അജിത്ത് അനന്തകൃഷ്ണൻ, പരിമണം ശശി, മഞ്ചേഷ് എന്നിവർ പെങ്കടുത്തു.

COMMENTS