Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആ​റ്റി​ങ്ങ​ലി​ലെ 13...

ആ​റ്റി​ങ്ങ​ലി​ലെ 13 പി.എച്ച്​.സികൾ​ക്ക്​ ആം​ബു​ല​ൻ​സു​ക​ൾ കൈ​മാ​റി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ഡോ. ​എ. സ​മ്പ​ത്ത്​ എം.​പി​യു​ടെ ​പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ ആ​റ്റി​ങ്ങ​ൽ പാ​ർ​ല​െ​മ​ൻ​റ്​ മ​ണ്ഡ​ല​ത്തി​ലെ 13 പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി വാ​ങ്ങി​യ പാ​ലി​യേ​റ്റി​വ് കെ​യ​ർ ആം​ബു​ല​ൻ​സു​ക​ൾ കൈ​മാ​റി. വെ​ള്ളി​യാ​ഴ്ച സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആം​ബു​ല​ൻ​സി​െൻറ ഫ്ലാ​ഗ്ഓ​ഫും താ​ക്കോ​ൽ​ദാ​ന​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. സം​സ്​​ഥാ​ന​ത്ത്​ സാ​ന്ത്വ​ന​പ​രി​ച​ര​ണം ന​ല്ല നി​ല​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​നി​യും ഏ​റെ ശ​ക്​​തി​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ത്​ സ​മൂ​ഹ​ത്തി​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി. ഡോ. ​എ. സ​മ്പ​ത്ത്​ എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യ​ൂ​ട്ടി സ്​​പീ​ക്ക​ർ വി. ​ശ​ശി, എം.​എ​ൽ.​എ​മാ​രാ​യ ഡി.​കെ. മു​ര​ളി, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ, ​െഎ.​ബി. സ​തീ​ഷ്, വി. ​ജോ​യി, ബി. ​സ​ത്യ​ൻ, മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, ജി​ല്ല​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ വി.​കെ. മ​ധു, ക​ല​ക്​​ട​ർ വെ​ങ്ക​ടേ​സ​പ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 2020 ഒാ​ടെ ആം​ബു​ല​ൻ​സു​ക​ളി​ല്ലാ​ത്ത ഒ​രു സ​ർ​ക്കാ​ർ​ആ​ശു​പ​ത്രി​യും ഇ​ല്ലാ​ത്ത പാ​ർ​ല​മെൻറ്​ മ​ണ്ഡ​ല​മാ​യി ആ​റ്റി​ങ്ങ​ലി​നെ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യ​െ​മ​ന്ന്​ ഡോ.​എ. സ​മ്പ​ത്ത്​ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story